INDIALATEST NEWS

മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതം; 2 പേരുടെ നില ഗുരുതരം

മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതം | 14 children suffer electric shock during maha shivratri procession | National News | Malayalam News | Manorama News

മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതം; 2 പേരുടെ നില ഗുരുതരം

ഓൺലൈൻ ഡെസ്ക്

Published: March 08 , 2024 03:25 PM IST

1 minute Read

ശിവരാത്രി ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ വിദ്യാർഥിയുമായി രക്ഷകർത്താവ് Photo credit: ANI

ജയ്പൂർ∙ രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു. കുട്ടികളെല്ലാം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഗുരുതര സ്ഥിതിയിൽ തുടരുന്ന രണ്ടു കുട്ടികളുടെയും ശരീരത്തിൽ നൂറു ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടികളുടെ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് സ്പെഷൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹീരാലാൽ പറഞ്ഞു.

English Summary:
14 children suffer electric shock during maha shivratri procession

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-08 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 3qa2o0ihrprbvr8ln94fv9sqpe mo-news-world-countries-india-indianews mo-news-national-states-rajasthan 5us8tqa2nb7vtrak5adp6dt14p-2024-03-08 mo-religion-mahashivratri 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024


Source link

Related Articles

Back to top button