ASTROLOGY

വൈരാഗ്യബുദ്ധിയുള്ള 7 നക്ഷത്രക്കാർ


കാർത്തികആദ്യത്തേത് കാർത്തിക നക്ഷത്രമാണ്. ഇവർക്ക് അപാരമായ ഓർമശക്തിയുണ്ടാകും. ചെറിയ കാര്യങ്ങൾ പോലും ഇവർ ഓർത്തു വയ്ക്കും. ഒരാളോട് ദേഷ്യം വന്നാലും കലഹിച്ചാലും ഇതിന്റെ പേരിൽ ഏതറ്റം വരെയും വാക്കുകൾ പ്രയോഗിയ്ക്കുന്ന തരക്കാരാണ് ഇവർ. വാവിട്ട വാക്കുകൾ പറയുന്ന പ്രകൃതം. ഇവർ പറയുന്ന ഓരോ വാക്കും തറയ്‌ക്കേണ്ടിടത്ത് തറയ്ക്കും. പറയുന്നത് തിരിച്ചെടുക്കില്ല. കുറിക്ക് കൊള്ളും രീതിയിലെ മറുപടികൾ പറയും. ചാട്ടവാറടിയേക്കാൾ വലിയ പ്രഹരമാണ് ഇവരുടെ വാക്കിൽ കൂടി ലഭിയ്ക്കുക. പെട്ടെന്ന് ദേഷ്യം വരുന്ന തരക്കാർ കൂടിയാണ് ഇവർ.അശ്വതിഅശ്വതിയാണ് അടുത്തതായി വരുന്നത്. ഇവരെ നോവിച്ചാൽ, വിശ്വാസവഞ്ചന കാണിച്ചാൽ മരണം വരെ അവർ ഇത് മറക്കില്ല. തന്റെ നേർക്ക് ഒരാൾ ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നവരാണ് ഇവർ. ഒരു കാര്യം ഉള്ളിലേക്കെടുത്താൽ പിന്നീട് ഇത് പോകില്ല. അതായത് മറ്റുള്ളവരുടെ ചില വാക്കുകളും പ്രവൃത്തികളും. ഇത്തരക്കാരോട് ചിരിച്ച് സംസാരിച്ചാലും അടുപ്പം കാണിച്ചാലും മുൻകാലത്ത് തന്നോട് അവർ ചെയ്തത് ഇവർ മറക്കില്ല.Also read: ഭൂമി നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പ്രത്യേകതകൾപൂയംപൂയം അടുത്ത നക്ഷത്രമാണ്. ഇവർക്ക് ജീവിതത്തിൽ ഒരു മോശം അനുഭവം ഉണ്ടായാൽ പിന്നീട് ഇത് മറക്കില്ല, അത് ആരിൽ നിന്നാണോ വന്നത്, അവരോട് പക അടങ്ങാതെ കൊണ്ടുനടക്കും. എന്നു കരുതി അവർ പ്രതികാരത്തിന് ഒരുങ്ങുന്ന കൂട്ടരുമല്ല. ചെറിയ കാര്യങ്ങൾ ഓർത്തു വയ്ക്കാൻ ഇവക്കാകും. ചില സമയത്ത് ഉച്ചത്തിൽ സംസാരിയ്ക്കുന്നവർ കൂടിയാണ് ഇവർ. അതായത് വൈരാഗ്യം തികട്ടി വരുമ്പോൾ. പൊതുവേ ആനപ്പകയുള്ള നക്ഷത്രമാണ് ഇത്.ചിത്തിരഅടുത്തത് ചിത്തിര നക്ഷത്രം. ഇവർ നിസാര കാര്യങ്ങൾക്ക് പോലും കലഹിയ്ക്കുന്നവരാണ്. എന്നാൽ കലഹിയ്ക്കുന്ന സമയത്തെ കാര്യങ്ങൾ പിന്നീട് മറന്നുപോകും. അനാവശ്യമായ കാര്യങ്ങൾക്ക് വരെ കലഹിയ്ക്കും. ഇവർ വിശ്വാസവഞ്ചന കാണിക്കില്ല. എന്നാൽ ഇവരോട് ഇത് ചെയ്താൽ ഇത് മനസിൽ വയ്ക്കും. തരം കിട്ടിയാൽ തിരികെ വീട്ടും. ഇവരുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നവരോടും ഇതേ രീതിയിൽ തന്നെ പെരുമാറും. ഏറെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിയ്ക്കുന്നവരും കൂടിയാണ്.ആയില്യംആയില്യം നാളുകാർക്ക് ഷാർപ് മനസുണ്ട്. തനിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുന്നവരാണ് ഇവർ. ഈ നക്ഷത്രക്കാർക്ക് സർപ്പദൃഷ്ടി എന്നു പറയാം. അത്രയ്ക്ക് ഷാർപ്പ് എന്നതർത്ഥം. തങ്ങളുടെ അഭിപ്രായത്തോട് എതിരു നിൽക്കുന്നവരോട് പൊരുതുന്നവരാണ് ഇവർ. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം ഈ വൈരാഗ്യം തെളിഞ്ഞ് നിൽക്കും.തിരുവോണംതിരുവോണം മറ്റൊരു നക്ഷത്രമാണ്. ഇവർ വിട്ടുവീഴ്ചകൾക്ക് മടി കാണിയ്ക്കുന്ന നക്ഷത്രമാണ്. വൈരാഗ്യം വന്നാൽ, ഒരാളോട് ദേഷ്യം തോന്നിയാൽ അവരോട് വിട്ടുവീഴ്ചകൾക്ക് തീരെ തയ്യാറാകാത്ത നക്ഷത്രങ്ങളിൽ ഒന്നെന്ന്ു തന്നെ പറയാം. വ്യക്തമായ പ്ലാനുകളോടെ ജീവിതത്തെ നേരിടുന്നവർ. സ്‌നേഹിച്ചാൽ എന്തും ചെയ്യും, വെറുത്താൽ ഏതു രീതിയിലും തിരിച്ചടിയ്ക്കുകയും കലഹിയ്ക്കുകയും ചെയ്യുന്നവരാണ് ഇവർ.വിശാഖംവിശാഖം ആനപ്പക കൊണ്ടു നടക്കുന്ന നക്ഷത്രമാണെന്ന് പറയാം. വൈരാഗ്യം വന്നാൽ മരണം വരെ അത് ഓർത്തു വയ്ക്കുന്നവർ. വൈരാഗ്യം വന്നാൽ ആരു പറഞ്ഞാലും കേൾക്കില്ല. ആ ആളിനോട് ചേർന്ന് നിൽക്കുന്ന മറ്റു വ്യക്തികളോടു വരെ വൈരാഗ്യം കാണിയ്ക്കുന്നവരാണ്. ഒരാൾ തെറ്റു ചെയ്താൽ അയാളുടെ സുഹൃത്തിനോട് വരെ അകൽച്ച പാലിയ്ക്കുന്ന നക്ഷത്രമാണിത്.


Source link

Related Articles

Back to top button