CINEMA

സെൽഫിക്കിടെ ശരീരത്തിൽ കടന്നുപിടിച്ച് ആരാധകൻ, പ്രതികരിച്ച് കാജൽ അഗർവാൾ

സെൽഫിക്കിടെ ശരീരത്തിൽ കടന്നുപിടിച്ച് ആരാധകൻ, പ്രതികരിച്ച് കാജൽ അഗർവാൾ | Kajal Aggarwal Fan

സെൽഫിക്കിടെ ശരീരത്തിൽ കടന്നുപിടിച്ച് ആരാധകൻ, പ്രതികരിച്ച് കാജൽ അഗർവാൾ

മനോരമ ലേഖകൻ

Published: March 08 , 2024 10:21 AM IST

1 minute Read

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്നും

നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം. ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ കാജലിന്റെ ശരീരത്തിൽ കൈ വയ്ക്കുകയായിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു. 

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ശരീരത്തിൽ സ്പർശിച്ച നടിമാരോടുള്ള ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും ഈ അവസരത്തിൽ മാന്യമായി പ്രതികരിച്ച കാജളിനെ തീർച്ചയായും അഭിനന്ദിക്കണമെന്നും ഇവർ പറയുന്നു.

2022 ല്‍ മകന്‍ നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. 

‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊലീസ് ഉദ്യോഗസ്ഥയായാണ് സിനിമയിൽ കാജൽ എത്തുന്നത്.

English Summary:
Kajal Aggarwal strongly reacts after being inappropriately touched by a man

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews f3uk329jlig71d4nk9o6qq7b4-2024-03-08 135ai1cc12la9d2s11u8nolkhg mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 7rmhshc601rd4u1rlqhkve1umi-2024-03-08 mo-entertainment-movie-kajalaggarwal


Source link

Related Articles

Back to top button