നെടുമ്പാശേരി വിമാനത്താവളം: വേ​ന​ൽ​ക്കാ​ല സ​ർ​വീ​സ് സ​മ​യ​വി​വ​ര പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള വേ​​​ന​​​ൽ​​​ക്കാ​​​ല വി​​​മാ​​​ന സ​​​ർ​​​വീ​​​സ് (മാ​​ർ​​ച്ച് 31 മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 26 വ​​​രെ​) സ​​​മ​​​യ​​​വി​​​വ​​​ര പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള ശീ​​​ത​​​കാ​​​ല പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​കെ 1330 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​ണു​​ള്ള​​​ത്. പു​​​തി​​​യ വേ​​​ന​​​ൽ​​​ക്കാ​​​ല പ​​​ട്ടി​​​ക​​​യി​​​ൽ 1628 പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​ണ്ടാ​​കും. രാ​​​ജ്യാ​​​ന്ത​​​ര സെ​​​ക്ട​​​റി​​​ൽ 26ഉം ​​​ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ട​​​റി​​​ൽ എ​​​ട്ടും എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ളാ​​​ണ് സി​​​യാ​​​ലി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യാ​​​ന്ത​​​ര സെ​​​ക്ട​​​റി​​​ൽ 66 പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ള്ള അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ. ദോ​​​ഹ​​​യി​​​ലേ​​​ക്ക് 46 സ​​​ർ​​​വീ​​​സു​​​ക​​​ളും ദു​​​ബാ​​​യി​​​ലേ​​​ക്ക് 45 സ​​​ർ​​​വീ​​​സു​​​ക​​​ളും കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ണ്ട്. താ​​​യ് എ​​​യ​​​ർ​​​വേ​​​സ് ബാ​​​ങ്കോ​​​ക്ക് സു​​​വ​​​ർ​​​ണ​​​ഭൂ​​​മി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് മൂ​ന്നു പ്ര​​​ത്രി​​​വാ​​​ര പ്രീ​​​മി​​​യം സ​​​ർ​​​വീ​​​സു​​​ക​​​ളും താ​​​യ് ല​​​യ​​​ൺ എ​​​യ​​​ർ ബാ​​​ങ്കോ​​​ക്ക് ഡോ​​​ൺ മ്യൂം​​ഗ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക് പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള താ​​​യ് എ​​​യ​​​ർ ഏ​​​ഷ്യ പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ​​​യാ​​​ണി​​​ത്. അ​​​ബു​​​ദാ​​​ബി, റി​​​യാ​​​ദ്, ജി​​​ദ്ദ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​തി​​​ദി​​​ന വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​യി ആ​​​കാ​​​ശ എ​​​യ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സെ​​​ക്ട​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. ഇ​​​ത്തി​​​ഹാ​​​ദ് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് ആ​​​ഴ്ച​​​യി​​​ൽ ഏ​​​ഴ് അ​​​ധി​​​ക വി​​​മാ​​​ന​​​ങ്ങ​​​ളും എ​​​യ​​​ർ ഏ​​​ഷ്യ ബെ​​​ർ​​​ഹാ​​​ദ് ക്വാലാലംപു​​​രി​​​ലേ​​​ക്ക് ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു സ​​​ർ​​​വീ​​​സു​​​ക​​​ളും ന​​​ട​​​ത്തും. ഇ​​​ൻ​​​ഡി​​​ഗോ ദോ​​​ഹ​​​യി​​​ലേ​​​ക്കും സ്‌​​​പൈ​​​സ് ജെ​​​റ്റ് മാ​​​ലി​​​യി​​​ലേ​​​ക്കും അ​​​ധി​​​ക പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ണ്ട​​​നി​​​ലെ ഗാ​​​റ്റ്‌​​​വി​​​ക്കി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ഴു​​​ള്ള ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ എ​​​യ​​​ർ ഇ​​​ന്ത്യ ആ​​​ഴ്ച​​​യി​​​ൽ ഒ​​​രു അ​​​ധി​​​ക സ​​​ർ​​​വീ​​​സ് കൂ​​​ടി തു​​​ട​​​ങ്ങും.

ജ​​​സീ​​​റ എ​​​യ​​​ർ​​​വേ​​​​സും സൗ​​​ദി​​​യ​​​യും യ​​​ഥാ​​​ക്ര​​​മം കു​​​വൈ​​​റ്റി​​​ലേ​​​ക്കും ജി​​​ദ്ദ​​​യി​​​ലേ​​​ക്കും ര​​​ണ്ട് അ​​​ധി​​​ക പ്ര​​​തി​​​വാ​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. തി​​​ര​​​ക്കേ​​​റി​​​യ റൂ​​​ട്ടു​​​ക​​​ളി​​​ലും പ്രാ​​​ദേ​​​ശി​​​ക റൂ​​​ട്ടു​​​ക​​​ളി​​​ലും സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സി​​​യാ​​​ലി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​നി​​​ന്ന് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് സി​​യാ​​ൽ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര വി​​​ക​​​സ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. പു​​​തി​​​യ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ട​​​റാ​​​യ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് ഇ​​​ൻ​​​ഡി​​​ഗോ പ്ര​​​തി​​​ദി​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ഈ ​​​വി​​​മാ​​​നം കോ​​​ഴി​​​ക്കോ​​​ടു​​നി​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​പു​​​റ​​​പ്പെ​​​ട്ട് 9.30ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. മ​​​ട​​​ക്ക​​​വി​​​മാ​​​നം ഉ​​​ച്ച​​​യ്ക്ക് 1.35ന് ​​​പു​​​റ​​​പ്പെ​​​ട്ട് 2.35ന് ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​ത്തും. ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​തി​​​വാ​​​ര വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ബം​​ഗ​​ളൂ​​രു​​വി​​​ലേ​​​ക്ക് 122, ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് 71, മും​​​ബൈ​​​യി​​​ലേ​​​ക്ക് 68, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്ക് 61, ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് 49, അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് 16, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ഗോ​​​വ, ക​​​ണ്ണൂ​​​ർ, കോ​​​ൽ​​​ക്ക​​​ത്ത, പൂ​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഏ​​ഴു സ​​​ർ​​​വീ​​​സു​​​ക​​​ൾ വീ​​​ത​​​വും സേ​​​ല​​​ത്തേ​​​ക്ക് അ​​ഞ്ചു പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​ന്താ​​​രാ​​ഷ്‌​​ട്ര ട്രാ​​​ഫി​​​ക്കി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ നാ​​​ലാ​​​മ​​​ത്തെ വ​​​ലി​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണു സി​​​യാ​​​ൽ. ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷം ഒ​​​രു കോ​​​ടി യാ​​​ത്ര​​​ക്കാ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ം കൂ​ടി​യാ​ണു സി​​​യാ​​​ലെ​ന്ന്‌ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.

Source link
Exit mobile version