നെടുമ്പാശേരി വിമാനത്താവളം: വേനൽക്കാല സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വേനൽക്കാല വിമാന സർവീസ് (മാർച്ച് 31 മുതൽ ഒക്ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള ശീതകാല പട്ടികയിൽ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകൾ ഉണ്ടാകും. രാജ്യാന്തര സെക്ടറിൽ 26ഉം ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ 66 പ്രതിവാര സർവീസുകളുള്ള അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസുകൾ. ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളും കൊച്ചിയിൽനിന്നുണ്ട്. തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മൂന്നു പ്രത്രിവാര പ്രീമിയം സർവീസുകളും തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂംഗ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകൾക്കു പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി ആകാശ എയർ അന്താരാഷ്ട്ര സെക്ടറിൽ പ്രവർത്തനം തുടങ്ങും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയിൽ ഏഴ് അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് ക്വാലാലംപുരിലേക്ക് ആഴ്ചയിൽ അഞ്ചു സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്പൈസ് ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി സർവീസുകൾക്കു പുറമേ എയർ ഇന്ത്യ ആഴ്ചയിൽ ഒരു അധിക സർവീസ് കൂടി തുടങ്ങും.
ജസീറ എയർവേസും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും രണ്ട് അധിക പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കും. തിരക്കേറിയ റൂട്ടുകളിലും പ്രാദേശിക റൂട്ടുകളിലും സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് യാത്രക്കാരുടെയും വിമാന കമ്പനികളുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണു ലഭിച്ചിട്ടുള്ളതെന്ന് സിയാൽ വക്താവ് പറഞ്ഞു. ലക്ഷദ്വീപിൽ സമീപകാലത്തുണ്ടായ വിനോദ സഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് കൂടുതൽ സർവീസുകൾ നടത്തും. പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോട്ടേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിക്കും. ഈ വിമാനം കോഴിക്കോടുനിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.30ന് കൊച്ചിയിലെത്തും. മടക്കവിമാനം ഉച്ചയ്ക്ക് 1.35ന് പുറപ്പെട്ട് 2.35ന് കോഴിക്കോട് എത്തും. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളിൽ ബംഗളൂരുവിലേക്ക് 122, ഡൽഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കോൽക്കത്ത, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴു സർവീസുകൾ വീതവും സേലത്തേക്ക് അഞ്ചു പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും. അന്താരാഷ്ട്ര ട്രാഫിക്കിന്റെ കാര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണു സിയാൽ. കലണ്ടർ വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളം കൂടിയാണു സിയാലെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

Source link