ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 8, 2024


ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ആശങ്കാജനകമായ ദിവസമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് അനാവശ്യമായ എന്തെങ്കിലും വിവാദങ്ങൾ ഉയർന്നുവന്നേക്കാം, അതിന്മേൽ തർക്കങ്ങളും ഉണ്ടാകാനിടയുണ്ട്. ആരുടെയെങ്കിലും ഉപദേശം അനുസരിച്ച് തെറ്റായി പണം സമ്പാദിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. അതേസമയം ഇന്നത്തെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കുകയും വേണം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)നിങ്ങളുടെ ബിസിനസ് ലാഭകരമാക്കും. സ്റ്റോക്ക് മാർക്കറ്റിലും മ്യൂച്വൽ ഫണ്ടുകളിലും നേരത്തെ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, അവർക്ക് അതിൽ നല്ല ലാഭം നേടാനാകും. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് പുതിയ സ്ഥാനം ലഭിച്ചേക്കും. എതിരാളികൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കാനിടയുണ്ട്. സൂക്ഷിക്കണം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് നല്ല ദിവസമാണ്. കുടുംബാംഗത്തിന്റെ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സം നീങ്ങും. സന്താനങ്ങൾക്ക് ജോലി ആവഷ്യത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടതായി വരും. ചില ജോലികൾ തീർക്കാൻ നിങ്ങൾക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്കായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ചില വിഷമങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുന്നത് വഴി ആശ്വാസം ലഭിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് പുരോഗതി ഉണ്ടാകാനോടെയുള്ള ദിവസമാണ്. പ്രണയ പങ്കാളിയോടൊപ്പം എവിടെയെങ്കിലും പോകാനിടയുണ്ട്. അവർക്കായി സമ്മാനങ്ങൾ വാങ്ങാൻ കുറച്ച് പണം ചെലവഴിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടുതലായി അനുഭവപ്പെടും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമവശങ്ങൾ നന്നായി അറിയാവുന്ന ഒരാളുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ചെലവുകൾ വർധിക്കും. ബിസിനസിലെ മാന്ദ്യം നീങ്ങി ലാഭകരമാക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളൊന്നും നാളത്തേയ്ക്ക് നീക്കി വെയ്ക്കാതിരിക്കുക. അപകടകരമായ ജോലികളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. കുട്ടികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മറക്കരുത്. ആരോടെങ്കിലും പണം ആവശ്യപ്പെട്ടാൽ അത് എളുപ്പത്തിൽ ലഭിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഗുണകരമായ ദിവസമാണ്. ചില ജോലികൾ തിടുക്കത്തിൽ ചെയ്‌താൽ അബദ്ധങ്ങൾ ഉണ്ടായേക്കും. വരുമാനം മെച്ചപ്പെടും. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തു (പണം ആകാം) തിരികെ ലഭിക്കും. പങ്കാളിത്ത ബിസിനസ് ലാഭകരമാകാനുള്ള സാധ്യത കുറവാണ്. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് ബിസിനസ് സംബന്ധമായ ചില പ്ലാനുകൾ ഉണ്ടാക്കിയാൽ അവയിൽ നിന്ന് നല്ല നേട്ടങ്ങൾ ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ചില നല്ല അവസരങ്ങൾ വന്നുചേരും. ധൃതിയിൽ ചെയ്യുന്ന കാര്യങ്ങൾ അബദ്ധം ഉണ്ടാക്കാം. ഏതെങ്കിലും പദ്ധതിയിൽ നിങ്ങൾ പണം നിക്ഷേപിച്ചാൽ, അതിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ മനസ്സിൽ നടക്കുന്ന ഏത് പ്രശ്‌നത്തെയും കുറിച്ച് നിങ്ങൾക്ക് മാതാപിതാക്കളോട് സംസാരിക്കാം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ സഹായത്തോടെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. സന്തോഷം നിറയുന്ന അന്തരീക്ഷമായിരിക്കും നിങ്ങൾക്ക് ചുറ്റും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ചില പ്രാർഥനാ ചടങ്ങുകൾ കുടുംബത്തിയിൽ നടന്നേക്കാം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ആരോഗ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിൽ മുടക്കമൊന്നും ഉണ്ടാകില്ല. വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം, അല്ലാത്ത പക്ഷം അപകടം ഉണ്ടായേക്കാം. കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ദേഷ്യപ്പെടാതെ സമാധാനത്തിൽ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സന്തോഷകരമായ ദിവസമായിരിക്കും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ തീരുമാനം നിങ്ങൾക്ക് പ്രതികൂലമാകാനിടയുണ്ട്. ഇന്ന് നടത്തുന്ന ബിസിനസ് യാത്രകൾ നിങ്ങൾക്ക് ഫലം ചെയ്യും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾ വഴി നിങ്ങൾക്ക് നേട്ടമുണ്ടാകും. ആർക്കെങ്കിലും കടം നൽകിയ പണം തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഭൂമി, വാഹനം, വീട് തുടങ്ങിയവയുടെ ഇടപാടുകളിലൂടെ നിങ്ങൾക്ക് നേട്ടം ഉണ്ടാകും. ഒന്നിന് പുറകെ ഒന്നായി നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ജോലിയിലെ സമ്മർദ്ദം അവസാനിച്ചേക്കും.


Source link

Related Articles

Back to top button