SPORTS
നദാലിനു പകരം നാഗൽ
മുംബൈ: ഇന്ത്യൻ വെൽസ് ടെന്നീസിൽനിന്ന് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറി. പകരം ഇന്ത്യൻ താരമായ സുമിത് നാഗൽ കളിക്കും. മത്സരം ആരംഭിക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കേയാണ് മൂന്നു തവണ ചാന്പ്യനായ നദാൽ പിന്മാറിയത്. കാനഡയുടെ മിലോസ് റോണിക്കായിരുന്നു നദാലിന്റെ എതിരാളി.
ഇന്നു നടക്കുന്ന മത്സരത്തിൽ റോണിക്കിനെ നാഗൽ നേരിടും. ഇന്ത്യൻ താരം 2024 ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ എത്തിയിരുന്നു.
Source link