WORLD

നൈ​ജീ​രി​യ​യി​ൽ 47 സ്ത്രീ​ക​ളെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി


അ​​ബു​​ജ: തെ​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ലെ ബൊ​​ർ​​നോ സം​​സ്ഥാ​​ന​​ത്ത് വി​​റ​​കു ശേ​​ഖ​​രി​​ക്കാ​​ൻ പോ​​യ 47 സ്ത്രീ​​ക​​ളെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. കാ​​മ​​റൂ​​ൺ, ചാഡ്‌ ​​അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ത്തെ ഗാം​​ബൊ​​രു​ ഗ്രാ​മ​ത്തി​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​വി​​ടു​​ത്തെ ചാഡ്‌ ​​ത​​ടാ​​ക​​ക്ക​​ര​​യി​​ൽ വി​​റ​​കു ശേ​​ഖ​​രി​​ക്കാ​​നാ​​യി തൊ​​ട്ട​​ടു​​ത്ത അ​​ഭ​​യാ​​ർ​​ഥി​​ക്യാ​​ന്പി​​ൽ​​നി​​ന്ന് എ​​ത്തി​​യ സ്ത്രീ​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്. നാ​​ലു​​പാ​​ടു​​നി​​ന്നും എ​​ത്തി​​യ തോ​​ക്കു​​ധാ​​രി​​ക​​ൾ സ്ത്രീ​​ക​​ളെ അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ ചാഡി​​ലെ വ​​ന​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ദൃ​​ക്‌​​സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. 50 സ്ത്രീ​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും മൂ​​ന്നു​​പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു.

പ്ര​​ദേ​​ശ​​ത്ത് ബൊക്കോഹറാം, ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ഓ​​ഫ് വെ​​സ്റ്റ് ആ​​ഫ്രി​​ക്ക പ്രൊ​​വി​​ൻ​​സ് എ​​ന്നീ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ സ​​ജീ​​വ​​മാ​​ണെ​​ന്നും ഇ​​വ​​രാ​​ണു ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.


Source link

Related Articles

Back to top button