കേരള ഇഎസ്ജി ബിസിനസ് ഉച്ചകോടി നടത്തി
കൊച്ചി: കോര്‍പറേറ്റ് നയങ്ങളെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനും കമ്പനികളെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി, സാമൂഹിക, കോര്‍പറേറ്റ് ഭരണ മാനദണ്ഡങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള ഇഎസ്ജി ബിസിനസ് ഉച്ചകോടി അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ റെയില്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. സിഐഐ കേരള ചെയര്‍മാനും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ അജു ജേക്കബ്, കെപിഎംജി ഇന്ത്യ ഇഎസ്ജി ഡയറക്ടര്‍ പത്മനാഭന് ജി. നായര്‍, സിഐഐ സതേണ്‍ റീജൺ ചെയര്മാൻ കമല്‍ ബാലി, സിഐഐ കേരള വൈസ് ചെയര്മാൻ വിനോദ് മഞ്ഞില, ഗ്രൂപ്പ് മീരാന്‍ ചെയര്മാന് നവാസ് മീരാന്‍, സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.

Source link