ന്യൂയോർക്ക്: ഇന്ത്യൻ വംശജയും മുൻ സൗത്ത് കരോലൈന ഗവർണറുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു പിന്മാറി. ബുധനാഴ്ച തെരഞ്ഞെടുപ്പു പ്രചാരണം അവർ അവസാനിപ്പിച്ചു. ഇതോടെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പു രംഗത്ത് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാർഥിയായി. ‘സൂപ്പർ ചൊവ്വ’ പ്രൈമറികളിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെയാണ് നിക്കി ഹേലി മത്സരരംഗത്തുനിന്നു പിൻമാറിയത്. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ 15 സംസ്ഥാനങ്ങളിൽ 14ലും ട്രംപ് ജയിച്ചു. പാർട്ടിയിലും പുറത്തും തന്നെ പിന്തുണയ്ക്കാത്തവരുടെ വോട്ട് നേടേണ്ടത് ട്രംപിന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം അതു ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- നിക്കി ഹേലി പറഞ്ഞു.
നിക്കി ഹേലിയുടെ പിന്മാറ്റത്തോടെ ഒരിക്കൽക്കൂടി ട്രംപ്-ബൈഡൻ പോരിന് കളമൊരുങ്ങുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനോട് മത്സരിക്കാനുണ്ടായിരുന്നവരെല്ലാം നേരത്തേതന്നെ പിൻ വാങ്ങിയിരുന്നു. നിക്കി ഹേലി അവസാനം വരെ വീറോടെ പോരാടി.
Source link