തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് നൽകിവരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം മാധ്യമ മേഖലയടക്കം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൂടുതൽ മേഖലകളിലെ തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പുരസ്കാരം ഏർപ്പെടുത്തുന്നതിലൂടെ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ മത്സരവും നൈപുണ്യ വികസനവും ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തൊഴിലാളിശ്രേഷ്ഠ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിശ്രേഷ്ഠ പുരസ്കാരം മന്ത്രി വിതരണം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലത്തുകയുള്ള അംഗീകാരം കൂടിയാണിത്. കഴിഞ്ഞ വർഷങ്ങളിൽനിന്നു വിഭിന്നമായി രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക് ഇത്തവണ യഥാക്രമം 10000, 5000 എന്ന ക്രമത്തിൽ കാഷ് അവാർഡും നൽകി.
ആന്റണി രാജു എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ലേബർ സെക്രട്ടറി ഡോ. കെ. വാസുകി, എംപ്ലോയ്മെന്റ് ഡയറക്ടർഡോ. വീണ എൻ. മാധവൻ, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Source link