74,000… അതിവേഗക്കുതിപ്പ്‌

മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക്ക് ച​​​രി​​​ത്ര​​​ക്കു​​​തി​​​പ്പു​​​ക​​​ളു​​​ടെ​​​യും റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും വ​​​ർ​​​ഷ​​​മാ​​​ണ് 2024. നി​​​ഫ്റ്റി ക​​​ഴി​​​ഞ്ഞ മാ​​​സം 22,000 പോ​​​യി​​​ന്‍റ് പി​​​ന്നി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ സെ​​​ൻ​​​സെ​​​ക്സ് 74,000 പോ​​​യി​​​ന്‍റ് എ​​​ന്ന സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി. വെ​​​റും 34 സെ​​​ഷ​​​ൻ​​​കൊ​​​ണ്ട് സെ​​​ൻ​​​സെ​​​ക്സ് 1,000 പോ​​​യി​​​ന്‍റും 172 സെ​​​ഷ​​​നി​​​ൽ 10,000 പോ​​​യി​​​ന്‍റും കു​​​തി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണ്‍ 30നാ​​​ണ് സെ​​​ൻ​​​സെ​​​ക്സ് 64,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തിയ​​​ത്. ഈ ​​​മാ​​​സം മാ​​​ത്രം സെ​​​ൻ​​​സെ​​​ക്സ് ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​തി​​​പ്പു ന​​​ട​​​ത്തി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വ​​​ള​​​ർ​​​ച്ച; ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 23 ശ​​​ത​​​മാ​​​ന​​​വും. ഈ ​​​മാ​​​സ​​​ത്തെ ആ​​​റു സെ​​​ഷ​​​നി​​​ൽ ര​​​ണ്ടി​​​ൽ മാ​​​ത്ര​​​മാ​​​ണു സെ​​​ൻ​​​സെ​​​ക്സ് വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു നെ​​​ഗ​​​റ്റീ​​​വ് റി​​​ട്ടേ​​​ണ്‍ ന​​​ൽ​​​കി​​​യ​​​ത്. 1986 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് സെ​​​ൻ​​​സെ​​​ക്സി​​​ൽ വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. 550 പോ​​​യി​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം. 26 വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ കു​​​തി​​​പ്പി​​​നു​​​ശേ​​​ഷം വി​​​പ​​​ണി 74,000 പോ​​​യി​​​ന്‍റി​​​ൽ മു​​​ന്നോ​​​ട്ടു​​​പാ​​​യാ​​​ൻ ത​​​യാ​​​റാ​​​യി നി​​​ൽ​​​ക്കു​​​ന്നു. 2008ലെ ​​​ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​മാ​​​ന്ദ്യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​തി​​​ന്‍റെ​​​യും കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ന്‍റെ ക​​​രു​​​ത്തും ക​​​ഥ​​​ക​​​ളും ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​ക്കു പ​​​റ​​​യാ​​​നു​​​ണ്ട്. 1000ല്‍നിന്ന് 74,000ലേക്ക്‌ 1990 ജൂ​​​ലൈ​​​യി​​​ലാ​​​ണ് സെ​​​ൻ​​​സെ​​​ക്സ് ആ​​​ദ്യ​​​മാ​​​യി 1,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തു​​​ന്ന​​​ത്; വി​​​പ​​​ണി ആ​​​രം​​​ഭി​​​ച്ച് നാ​​​ലു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കും 970 സെ​​​ഷ​​​നു​​​ക​​​ൾ​​​ക്കും ശേ​​​ഷം. തൊ​​​ട്ട​​​ടു​​​ത്ത 1,000 പോ​​​യി​​​ന്‍റ് ക​​​ട​​​ക്കാ​​​ൻ പ​​​ക്ഷേ, വെ​​​റും 270 സെ​​​ഷ​​​നേ വേ​​​ണ്ടി​​​വ​​​ന്നു​​​ള്ളൂ. 1999 ഒ​​​ക്ടോ​​​ബ​​​റി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 5,000 പോ​​​യി​​​ന്‍റി​​​ൽ തൊ​​​ട്ടു. ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം, 2006 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 10,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തി. ആ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ 11,000, 12,000, 13,000 മാ​​​ർ​​​ക്കു​​​ക​​​ളും സെ​​​ൻ​​​സെ​​​ക്സ് പി​​​ന്നി​​​ട്ടു. തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം, 2007ൽ ​​​സെ​​​ൻ​​​സെ​​​ക്സ് 20,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തി; വെ​​​റും 107 സെ​​​ഷ​​​നി​​​ൽ 10,000 പോ​​​യി​​​ന്‍റി​​​ന്‍റെ കു​​​തി​​​പ്പ്. ഇ​​​തി​​​നു​​​ശേ​​​ഷം സെ​​​ൻ​​​സെ​​​ക്സ് മാ​​​ന്ദ്യ​​​ത്തി​​​ലാ​​​യി. പി​​​ന്നീ​​​ടു​​​ള്ള 1,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്താ​​​ൻ വി​​​പ​​​ണി​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ത്തു. 2010ലാ​​​ണു സെ​​​ൻ​​​സെ​​​ക്സ് 21,000 പോ​​​യി​​​ന്‍റ് മ​​​റി​​​ക​​​ട​​​ന്ന​​​ത്. 22,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്താ​​​ൻ വീ​​​ണ്ടും നാ​​​ലു വ​​​ർ​​​ഷം വേ​​​ണ്ടി​​​വ​​​ന്നു. ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു ഈ ​​​മ​​​ന്ദ​​​ഗ​​​തി​​​ക്കു കാ​​​ര​​​ണം. 2014ൽ ​​​കു​​​തി​​​ച്ചു​​​പാ​​​ഞ്ഞ സെ​​​ൻ​​​സെ​​​ക്സ് നി​​​ര​​​വ​​​ധി മാ​​​ർ​​​ക്കു​​​ക​​​ൾ പി​​​ന്നി​​​ട്ട് ന​​​വം​​​ബ​​​റി​​​ൽ 28,000 തൊ​​​ട്ടു. തൊ​​​ട്ട​​​ടു​​​ത്ത 50 സെ​​​ഷ​​​ൻ​​​കൊ​​​ണ്ട് 1000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും 29,000ലെ​​​ത്താ​​​ൻ വീ​​​ണ്ടും 225 സെ​​​ഷ​​​നും ര​​​ണ്ടു വ​​​ർ​​​ഷ​​​വും വേ​​​ണ്ടി​​​വ​​​ന്നു. 2017 ഏ​​​പ്രി​​​ലി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 30,000ൽ ​​​എ​​​ത്തി. ആ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ 34,000 പോ​​​യി​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു സെ​​​ൻ​​​സെ​​​ക്സ്. കു​​​തി​​​പ്പു​​​തു​​​ട​​​ർ​​​ന്ന സെ​​​ൻ​​​സെ​​​ക്സ് 2018 ജ​​​നു​​​വ​​​രി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത​​​ന്നെ 35,000 പി​​​ന്നി​​​ട്ടു.

അ​​​തി​​​ജീ​​​വ​​​നം ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വി​​​പ​​​ണി 40,000 മാ​​​ർ​​​ക്കി​​​ലെ​​​ത്തു​​​ന്ന​​​ത്; കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്പ് 2019 ജൂ​​​ണി​​​ൽ. 2020 ഡി​​​സം​​​ബ​​​റി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 45,000 മാ​​​ർ​​​ക്ക് ക​​​ട​​​ന്നു. തൊ​​​ട്ട​​​ടു​​​ത്ത ര​​​ണ്ടു മാ​​​സം​​​കൊ​​​ണ്ട് വി​​​പ​​​ണി 5,000 പോ​​​യി​​​ന്‍റും 50,000 പോ​​​യി​​​ന്‍റെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലും പി​​​ന്നി​​​ട്ടു. ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ (2021) 10,000 പോ​​​യി​​​ന്‍റി​​​ന്‍റെ കു​​​തി​​​പ്പ് ന​​​ട​​​ത്തി​​​യ സെ​​​ൻ​​​സെ​​​ക്സ് 60,000ൽ ​​​എ​​​ത്തി (സെ​​​പ്റ്റം​​​ബ​​​റി​​​ൽ). പി​​​ന്നീ​​​ടു​​​ള്ള 5,000 പോ​​​യി​​​ന്‍റി​​​ലേ​​​ക്കു കു​​​റ​​​ച്ചു കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ സെ​​​ൻ​​​സെ​​​ക്സ് 65,000 പോ​​​യി​​​ന്‍റ് തൊ​​​ട്ടു. ഈ ​​​മാ​​​സം​​​ത​​​ന്നെ 66,000, 67,000 എ​​​ന്നീ നാ​​​ഴി​​​ക​​​ക്ക​​​ല്ലു​​​ക​​​ളും സെ​​​ൻ​​​സെ​​​ക്സ് ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞു. 2023 ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് സെ​​​ൻ​​​സെ​​​ക്സ് 68,000 പോ​​​യി​​​ന്‍റി​​​ലെ​​​ത്തി. തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം 1,000 പോ​​​യി​​​ന്‍റി​​​ന്‍റെ കു​​​തി​​​പ്പ് ന​​​ട​​​ത്തി​​​യ സെ​​​ൻ​​​സെ​​​ക്സ് 69,000 കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ​​​ത്ത​​​ന്നെ 70,000, 71,000, 72,000 എ​​​ന്നീ മാ​​​ർ​​​ക്കു​​​ക​​​ളും സെ​​​ൻ​​​സെ​​​ക്സ് പി​​​ന്നി​​​ലാ​​​ക്കി. ഈ ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ, ജ​​​നു​​​വ​​​രി 15ന് ​​​സെ​​​ൻ​​​സെ​​​ക്സ് 73,000 പോ​​​യി​​​ന്‍റ് തൊ​​​ട്ടു. ഈ ​​​മാ​​​സം ആ​​​റി​​​ന് 74,000 പോ​​​യി​​​ന്‍റ് എ​​​ന്ന സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലും സെ​​​ൻ​​​സെ​​​ക്സ് എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്നു. 8.4% ന​​​ട​​​പ്പു​​​ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച 8.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യെ​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യു​​​ടെ നി​​​ല​​​വി​​​ലെ കു​​​തി​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന​​​ കാ​​​ര​​​ണം. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും ആ​​​ഭ്യ​​​ന്ത​​​ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ളും ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച​​​യ്ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കി. 2031ഓ​​​ടെ ഇ​​​ന്ത്യ ലോ​​​ക​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ സ​​​ന്പ​​‌​ദ്‌വ്യ​​​വ​​​സ്ഥ​​​യാ​​​യി വ​​​ള​​​രു​​​മെ​​​ന്നാ​​​ണ് റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ക്രി​​​സി​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വോ​​​ടെ ഇ​​​ന്ത്യ​​​ൻ സ​​​ന്പ​​ദ്‌​​വ്യ​​​വ​​​സ്ഥ ഏ​​​ഴു ട്രി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​കു​​​മെ​​​ന്നും ക്രി​​​സി​​​ൽ പ്ര​​​വ​​​ചി​​​ക്കു​​​ന്നു.

Source link
Exit mobile version