കോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ രാവിലെ പ്രഖ്യാപിക്കും; ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സുധാകരൻ

കോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ രാവിലെ പ്രഖ്യാപിക്കും; ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സുധാകരൻ – Latest News | Manorama Online
കോൺഗ്രസിന്റെ 16 സ്ഥാനാർഥികളെ രാവിലെ പ്രഖ്യാപിക്കും; ‘വലിയ സർപ്രൈസ്’ ഉണ്ടാകുമെന്ന് സുധാകരൻ
ഓൺലൈൻ ഡെസ്ക്
Published: March 07 , 2024 09:51 PM IST
Updated: March 08, 2024 12:41 AM IST
1 minute Read
വി.ഡി.സതീശൻ. കെ.സുധാകരൻ എന്നിവർ മാധ്യമങ്ങളെ കണ്ടപ്പോൾ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർഥിപ്പട്ടികയിൽ വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.
സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ ജനവിധി തേടുമെന്നാണ് സൂചന. അതേസമയം അമേഠിയിൽ നിന്ന് രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശശി തരൂർ തിരുവനന്തപുരത്തുനിന്നും കെ.സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിക്കും.
Read More: കാണാൻ പോകുന്ന തിരുവനന്ത‘പൂരം’
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രേവന്ത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഓൺലൈനിലൂടെയാണ് യോഗത്തിൽ പങ്കെടുക്കുത്തത്. ഗുജറാത്തിലാണ് ഇപ്പോൾ അദ്ദേഹം.
#WATCH | Delhi: Congress leader Sachin Pilot says, “It was a good discussion. Discussion was held on all the seats. As soon as CEC decides, you will be told. Whatever decision is taken AICC will brief…” pic.twitter.com/8DB875uQkN— ANI (@ANI) March 7, 2024
കേരളം, തെലങ്കാന, കർണാടക, ഛത്തിസ്ഗഡ്, ഡൽഹി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. മുൻധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോൺഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖർഗെയ്ക്ക് കൈമാറി. ഇതിൽ സിഇസി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.
English Summary:
Loksabha Election 2024: Congress’s first list of candidates updates
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 g2d95raq62lgk0rv9ru7gggvd 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024-03-07 40oksopiu7f7i7uq42v99dodk2-2024-03-07 5us8tqa2nb7vtrak5adp6dt14p-2024 mo-politics-elections-loksabhaelections2024 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews mo-politics-parties-congress mo-politics-leaders-ksudhakaran mo-politics-leaders-vdsatheesan 40oksopiu7f7i7uq42v99dodk2-2024