തിരുമല ക്ഷേത്രത്തിൽ മൊട്ടയടിച്ച് ‘അനിമൽ’ സംവിധായകൻ; വിഡിയോ

തിരുമല ക്ഷേത്രത്തിൽ മൊട്ടയടിച്ച് ‘അനിമൽ’ സംവിധായകൻ; വിഡിയോ | Sandeep Reddy Bald
തിരുമല ക്ഷേത്രത്തിൽ മൊട്ടയടിച്ച് ‘അനിമൽ’ സംവിധായകൻ; വിഡിയോ
മനോരമ ലേഖകൻ
Published: March 07 , 2024 12:19 PM IST
1 minute Read
സന്ദീപ് റെഡ്ഡി വാങ്ക
ബോളിവുഡ് ചിത്രം ‘അനിമലി’ന്റെ സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡിയുടെ പുതിയ ലുക്ക് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രം സന്ദീപ് സന്ദര്‍ശിച്ചിരുന്നു. നേരത്തെ നീട്ടി വളർത്തിയ മുടിയോടെയും വലിയ താടിയോടെയും കാണപ്പെട്ട സന്ദീപ് തല മൊട്ടയടിച്ചാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. തിരുപ്പതിയില്‍ വഴിപാട് പ്രകാരമാണ് സന്ദീപ് താടിവടിച്ച് മൊട്ടയടിച്ചത്.
സന്ദീപിനെ തിരിച്ചറിയാനാകുന്നില്ല എന്ന് പറഞ്ഞ് ഒട്ടേറെയാളുകളാണ് പ്രതികരിച്ചത്. താടിയും മുടിയും നീക്കം ചെയ്തതോടെ സന്ദീപ് ആകെ മാറിപ്പോയെന്നും കമന്റുകളുണ്ട്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ പലരും ചിത്രമെടുക്കാൻ അരികിലെത്തി.
2023 ല്‍ ഏറ്റവും ചര്‍ച്ചയായ സിനിമയാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍. മികച്ച സാമ്പത്തിക വിജയം നേടുകയും അതോടൊപ്പം തന്നെ വ്യാപകമായി വിമര്‍ശിക്കുകയും ചെയ്ത സിനിമ കൂടിയാണിത്. വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രധാന വിമർശനങ്ങൾ
പ്രഭാസ് നായകനാകുന്ന ‘സ്പിരിറ്റ്’ ആണ് സംവിധായകന്റെ അടുത്ത ചിത്രം. പൊലീസ് വേഷത്തിലാകും പ്രഭാസ് ഈ ചിത്രത്തിലെത്തുക. അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ സിനിമകൾക്കു ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’.
English Summary:
Sandeep Reddy Vanga offers his hair at Tirupati Temple after Animal success
f3uk329jlig71d4nk9o6qq7b4-2024-03-07 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews f3uk329jlig71d4nk9o6qq7b4-2024 mo-entertainment-movie-ranbirkapoor 7rmhshc601rd4u1rlqhkve1umi-2024-03-07 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 f2kb5ernft8rk3dc3cikkjoqh mo-entertainment-common-bollywoodnews
Source link