ദിലീപിന്റെ ‘തങ്കമണി’ തിയറ്ററുകളിൽ; പ്രേക്ഷക പ്രതികരണം എങ്ങനെ?

ദിലീപിന്റെ ‘തങ്കമണി’ തിയറ്ററുകളിൽ; പ്രേക്ഷക പ്രതികരണം എങ്ങനെ? | Thankamani Movie Audience Review
ദിലീപിന്റെ ‘തങ്കമണി’ തിയറ്ററുകളിൽ; പ്രേക്ഷക പ്രതികരണം എങ്ങനെ?
മനോരമ ലേഖകൻ
Published: March 07 , 2024 12:53 PM IST
Updated: March 07, 2024 01:10 PM IST
1 minute Read
പോസ്റ്റർ
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ‘തങ്കമണി’ തിയറ്ററുകളിൽ. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി രതീഷ് ഒരുക്കുന്ന ചിത്രം തിയറ്ററുകളിലെത്തും മുമ്പേ തന്നെ ചർച്ചയായി മാറിയിരുന്നു. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
Superb First Half Of #Thankamani — RickyHenry (@RICKYHENRY23) March 7, 2024
#Thankamani First Half.. സെക്കന്റ് ഹാഫ് കത്തിക്കാൻ ഉള്ള എല്ലാ വഴികളും ഫസ്റ്റ് ഹാൾഫിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്.
സെക്കന്റ് ഹാഫ് കൂടെ സെറ്റ് ആയാൽ SURE SHOT BB
pic.twitter.com/VVXotjHbXJ— Sobhith Sajeevan
(@Sobhith_Here) March 7, 2024
#Thankamani Good 1st HalfExcellent Making and performances .. Soo far Soo Good.. 2nd half is crucial.. if 2nd half goes well…..
https://t.co/Cxecic6nhm— Sohan Gazal (@reviewsmm1) March 7, 2024
യഥാർഥ കഥയ്ക്കൊപ്പം ഫിക്‌ഷനും ചേർത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്നു.
#Thankamani First Half Review : തങ്കമണി സംഭവത്തിലേക്ക് വഴി നയിക്കുന്ന ആദ്യപകുതി , ചില ഭാഗങ്ങളിൽ നാടകീയത തോന്നും. മേകിങ് ക്വാളിറ്റി പറയാതെ വയ്യ
സാഹചര്യത്തിന് അനുയോജ്യമായ ബിജിഎം കൃത്യമായി ചേർത്തിട്ടുണ്ട്. എടുത്ത് പറയേണ്ടത് ഇൻ്റർവെൽ
Good First Half #Dileep #Mollywood pic.twitter.com/eKivBSl6iv— heyopinions (@heyopinions) March 7, 2024
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് നിർമാണം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മലയാളത്തിലെയും തമിഴിലെയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഇവർക്കു പുറമെ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
English Summary:
Thankamani Movie Audience Review
f3uk329jlig71d4nk9o6qq7b4-2024-03-07 7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-common-moviereview0 7rmhshc601rd4u1rlqhkve1umi-2024-03 k0qnu7gmd3t2ore0rrftpjhcj mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-07 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-thankamani