CINEMA

പ്രേക്ഷകഹൃദയങ്ങൾ മോഷ്ടിക്കാൻ ധാരാവി ദിനേശ്; മനസാ വാചാ’മാർച്ച് 8ന് റിലീസ്


പ്രേക്ഷകരെ ചിരിപ്പിക്കാനും തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാനും നർമ്മം ചാലിച്ചൊരുക്കിയ ‘മനസാ വാചാ’ മാർച്ച് 8ന് തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മുഴുനീള കോമഡി എന്റർടൈനറാണ്. ദിലീഷ് പോത്ത‌നാണ് നായക കഥാപാത്രമായ ധാരാവി ദിനേശിനെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ശ്രീകുമാർ പൊടിയനാണ് സംവിധായകൻ. മജീദ് സയ്ദിന്റെതാണ് തിരക്കഥ. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്‌ഷൻസാണ് നിർമ്മാണം. ഒനീൽ കുറുപ്പാണ് സഹനിർമാതാവ്. 

മോഷണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകഹൃദയങ്ങൾ മോഷ്ടിക്കാൻ തസ്കരവീരൻ ധാരാവി ദിനേശും കൂട്ടരും എത്തുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ഒരൊന്നൊന്നര തിയറ്റർ എക്സ്പീരിയൻസായിരിക്കും. ഒരു കംപ്ലീറ്റ് കോമഡി ചിത്രത്തിൽ ഉടനീളം നർമം കലർന്നൊരു കഥാപാത്രമായ് ദിലീഷ് പോത്തൻ ആദ്യമായാണ് വേഷമിടുന്നത്. 

മനസാ വാചാ കർമണാ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ​ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. 
മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട് ദിലീഷ് പോത്തനാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ നായകനാവുന്ന ആദ്യ ചിത്രമാണിത്. ‘മീശമാധവൻ’, ‘ക്രേസി ഗോപാലൻ’, ‘സപ്തമശ്രീ തസ്കരാ’, ‘റോബിൻ ഹുഡ്’, ‘വെട്ടം’ എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്. 

ഛായാഗ്രഹണം: എൽദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി.വി., മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ., സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ– മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.


Source link

Related Articles

Back to top button