ശിവരാത്രി ദിനം ഈ നക്ഷത്രക്കാർ ക്ഷേത്രത്തിൽ പോയി തൊഴുതാൽ ഈ ഫലം
പൂരാടംശിവരാത്രി ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിയ്‌ക്കേണ്ട നാളുകാരിൽ പൂരാടം നക്ഷത്രക്കാർ പ്രധാനമാണ്. ഇവർ ക്ഷേത്രത്തിൽ പോകുകയും ദീപാരാധന കൂടുകയും പറ്റുമെങ്കിൽ ശിവരാത്രി വ്രതവും എടുക്കണം. ഇത് ജീവിതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരും.അവിട്ടംരണ്ടാമത്തെ നാൾ അവിട്ടം നാൾ ആണ്. ദുർഘടം പിടിച്ച സമയമാണ് ഇവർക്ക്. ദുഖിപ്പിയ്ക്കുന്ന കാര്യങ്ങൾ നടന്നു കൊണ്ടിരിയ്ക്കുന്നു. ഈ ദിവസം അവർ ശിവക്ഷേത്രത്തിൽ പോയി എന്തെങ്കിലും വഴിപാട് നടത്തുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും അഷ്ടോത്തരാർച്ചന പോലുളള വഴിപാടുകൾ.രേവതിമൂന്നാം നക്ഷത്രം രേവതി നക്ഷത്രമാണ്. ഇവർ ശിവക്ഷേത്രത്തിൽ പോയി സമയം ചെലവഴിയ്ക്കാം. ശിവരാത്രി ദിനം പ്രധാനം. നാമം ചൊല്ലാം. ശിവരാത്രി വ്രതം നോൽക്കുന്നത് ഏറെ നല്ലതാണ്. ജീവിതത്തിൽ എല്ലാ ഉയർച്ചയും ഐശ്വര്യവും ഉണ്ടാകാൻ ഇത് വഴിയൊരുക്കും.വിശാഖംനാലാം നക്ഷത്രം വിശാഖമാണ്. ആഗ്രഹിയ്ക്കുന്ന ഏതു കാര്യവും ശിവരാത്രി ദിനത്തിൽ ശിവക്ഷേത്രത്തിൽ പോയി നിന്ന് പ്രാർത്ഥിച്ചാൽ നടന്നു കിട്ടും. ഇവർ വ്രതം നോൽക്കുന്നതും ശിവരാത്രി സംബന്ധമായ ആചാരാനുഷ്ഠാനങ്ങൾ പാലിയ്ക്കുന്നതും ഗുണം നൽകും.ചോതിചോതി നക്ഷത്രത്തിന് വല്ലാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് വ്രതം നോൽക്കാം. ശിവക്ഷേത്രത്തിൽ പോകാം. പ്രാർത്ഥിയ്ക്കാം. ഇതെല്ലാം ഇവരുടെ ജീവിതത്തിൽ ഭാഗ്യവും ഉയർച്ചയും കൊണ്ടുവരും. കഷ്ടപ്പാടുകളിൽ നിന്നും മോചനമുണ്ടാകും. സർവൈശ്വര്യവുമുണ്ടാകും.ഉത്രംഉത്രം നക്ഷത്രമാണ് അടുത്തത്. മാനസിക പ്രശ്‌നങ്ങളും മറ്റ് കഷ്ടപ്പാടുകളും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന നക്ഷത്രമാണ് ഇത്. ആരോഗ്യപരമായ പ്രശ്‌നങ്ങളും നഷ്ടങ്ങളുമെല്ലാം ഇപ്പോൾ അനുഭവിക്കേണ്ടി വരുന്ന കാലമാണ് ഇത്. ഭഗവാന് കൂവളമാല, ജലധാര വഴിപാടുകൾ നടത്താം. ശിവരാത്രി ദിവസം ഭഗവാനെ തൊഴുത് പ്രാർത്ഥിയ്ക്കുക. ക്ഷേത്രത്തിൽ പോകുക.പൂയംപൂയം നക്ഷത്രക്കാരും ക്ഷേത്രത്തിൽ പോകേണ്ട നാളുകാരാണ്. ഇത് സമ്പത്സമൃദ്ധിയുണ്ടാകാൻ നല്ലതാണ്. ശിവാനുഭവങ്ങൾ ഉണ്ടാകുന്ന, അതായത് നല്ല കാര്യങ്ങൾ നടക്കാൻ പോകുന്ന കാലമാണിത്. ഇവർ ശിവപ്രതിഷ്ഠയുളള ക്ഷേത്രത്തിൽ പോയി ഭഗവാന്റെ കണ്ടുതൊഴണം.പുണർതംപുണർതം നക്ഷത്രക്കാർ അടുത്ത നക്ഷത്രം. ഇവർ ശിവക്ഷേത്രത്തിൽ പോകുന്നതും വ്രതം നോൽക്കുന്നതും നല്ലതാണ്. ഈ ദിവസം അവർ പോയി പ്രാർത്ഥിച്ചാൽ എത്ര മാറാദുഖമാണെങ്കിലും അത് മാറിക്കിട്ടും. ശിവഭഗവാന്റെ എല്ലാ അനുഗ്രഹവും നേടാൻ ഇതേറെ നല്ലതാണ്.തിരുവാതിരതിരുവാതിര അടുത്ത നക്ഷത്രമാണ്. ഇത് ശിവന്റെ നക്ഷത്രമാണ്. ഈ ദിവസം ഈ നാളുകാർ രണ്ടുനേരവും കുളിച്ച് തൊഴുക, വ്രതം നോൽക്കുക, ക്ഷേത്രത്തിൽ പോയി പ്രാർത്ഥിയ്ക്കുക. ഇവർക്ക് ഇപ്പോളുള്ള മോശം സമയം മാറിക്കിട്ടും.കാർത്തികകാർത്തികയാണ് അടുത്ത നക്ഷത്രം. ഇവർക്ക് ഇത് നല്ല സമയമാണ്. എന്നാൽ ഇത് അനുഭവത്തിൽ വരുന്നില്ലെന്ന അവസ്ഥയാണ് ഇപ്പോളുള്ളത്. നോക്കുമ്പോൾ എല്ലാം സുഭിക്ഷം. എന്നാൽ ഇത് അനുഭവിയ്ക്കാൻ സാധിയ്ക്കുന്നില്ലെന്ന് പറയാം. ഇതിൽ നിന്നും മാറ്റം വരുത്താൻ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിയ്ക്കുന്നത് ഗുണം നൽകും.അശ്വതിഅശ്വതി നക്ഷത്രമാണ് ശിവക്ഷേത്രത്തിൽ പോയി തൊഴേണ്ട അടുത്ത നക്ഷത്രം. വീട്ടിൽ ഈ നാളുകാരെങ്കിൽ അവർ പോയാലും കുടുംബത്തിന് മൊത്തം ഫലം കിട്ടും. ഇവർക്ക് ഇതിലൂടെ സർവൈശ്വര്യവും വരും. സർവ്വഭാഗ്യവുമുണ്ടാകും. ഈ നാളുകാർ ശിവരാത്രി ദിനം വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തുന്നത് ഏറെ നല്ലതാണ്.
Source link