യുക്രെയ്ൻ യുദ്ധമുഖത്ത് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

യുക്രെയ്ൻ യുദ്ധമുഖത്ത് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു – Indian youth killed in Ukraine war front | India News, Malayalam News | Manorama Online | Manorama News
യുക്രെയ്ൻ യുദ്ധമുഖത്ത് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു
രാഹുൽ ദേവുലപ്പള്ളി
Published: March 07 , 2024 03:06 AM IST
1 minute Read
മുഹമ്മദ് അസ്ഫൻ
ഹൈദരാബാദ് ∙ യുക്രെയ്ൻ യുദ്ധമുഖത്തു റഷ്യൻ സൈന്യത്തിനൊപ്പം പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫൻ (30) കൊല്ലപ്പെട്ടു. റഷ്യയിൽനിന്നു യുവാവിനെ തിരിച്ചെത്തിക്കാൻ കുടുംബാംഗങ്ങൾ എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസിയുടെ സഹായം തേടിയിരുന്നു. മോസ്കോയിലെ ഇന്ത്യൻ എംബസിയിൽ ഉവൈസി നടത്തിയ അന്വേഷണത്തിലാണ് അസ്ഫൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
റഷ്യൻ ആർമിയിൽ ഹെൽപർ തസ്തികയിലേക്കെന്നു പറഞ്ഞ് ഏജൻസികൾ അസ്ഫൻ അടക്കം ഒട്ടേറെ ഇന്ത്യക്കാരെ യുക്രെയ്നിലെ യുദ്ധമുഖത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഹൈദരാബാദിൽ തുണിക്കടയിൽ ജോലി ചെയ്തിരുന്ന അസ്ഫനെ ചെന്നൈയിൽനിന്നാണു റിക്രൂട്ട് ചെയ്തത്. പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്താണു കൊണ്ടുപോയത്. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽനിന്നു കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്കിലേക്ക് പരിശീലനത്തിന് അയച്ചു.
യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ ജനുവരി 22 നു യുവാവിനെ അവസാനമായി കണ്ട മറ്റൊരു ഇന്ത്യക്കാരൻ വിവരം നാട്ടിൽ അറിയിച്ചിരുന്നു. തുടർന്നാണു കുടുംബം ഉവൈസിയുടെ സഹായം തേടിയത്. അസ്ഫനു ഭാര്യയും 2 പെൺമക്കളുമുണ്ട്.
English Summary:
Indian youth killed in Ukraine war front
40oksopiu7f7i7uq42v99dodk2-2024-03 mo-news-world-countries-russia 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-07 6anghk02mm1j22f2n7qqlnnbk8-2024-03-07 mo-news-world-common-russia-ukraine-war mo-news-world-countries-ukraine mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 5d7lc7al69lrltc7i874hoadkk 40oksopiu7f7i7uq42v99dodk2-2024
Source link