WORLD

ഹെയ്തി പ്രധാനമന്ത്രി പോർട്ടോറികോയിൽ


പോ​​​ർ​​​ട്ട് ഓ ​​​പ്രി​​​ൻ​​​സ്: ​​​ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ ഭീ​​​ഷ​​​ണി​​​ക്കി​​​ടെ സ്വ​​​ന്തം മ​​​ണ്ണി​​​ൽ കാ​​​ലു​​​കു​​​ത്താ​​​ൻ ക​​​ഴി​​​യാ​​​താ​​​യ ഹെ​​​യ്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഏ​​​രി​​​യ​​​ൽ ഹെ​​​ന്‍‌​​​റി സ​​​മീ​​​പ​​​രാ​​​ജ്യ​​​മാ​​​യ പോർ​​​ട്ടോറി​​​കോ​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി. കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മാ​​​യി പ്ര​​ധാ​​ന​​മ​​ന്ത്രി എ​​​വി​​​ടെ​​​യാ​​​ണെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​ത ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ ​​​ജ​​​ഴ്സി​​​യി​​​ൽ​​​നി​​​ന്നു ഹെ​​​യ്തി​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന ഹെ​​​ൻ‌​​​റി​​​യു​​​ടെ വി​​​മാ​​​നം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പോ​​​ർ​​​ട്ട് ഓ ​​​പ്രി​​​ൻ​​​സി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ല്ല. നേ​​ര​​ത്തേ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ളം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ത്താ​​​ണോ ഇ​​​റ​​​ങ്ങാ​​​ൻ സ​​​മ്മ​​​തി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​തയില്ല. തു​​​ട​​​ർ​​​ന്ന് അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഡൊ​​​മി​​​നി​​​ക്ക​​​ൻ റി​​​പ്പ​​​ബ്ലി​​​ക്കും ഹെ​​​ൻ‌​​​റി​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​നു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്യൂ​​​ർ​​​ട്ടോ റി​​​കോ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സാ​​​ൻ ഹു​​​വാ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഗ​​​യാ​​​ന​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ഹെ​​​ൻ‌​​​റി തു​​​ട​​​ർ​​​ന്ന് കെ​​​നി​​​യ​​​യി​​​ലെ​​​ത്തി ഹെ​​​യ്തി​​​യെ ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള ധാ​​​ര​​​ണ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​രു​​​ന്നു. ഹെ​​​ൻ‌​​​റി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​വും വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​വും സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നാണ് ഗു​​​ണ്ടാ നേ​​​താ​​​വ് ജി​​​മ്മി ചെ​​​റി​​​സി​​​യറുടെ ഭീഷണി. കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി പോ​ർ​ട്ട് ഓ ​പ്രി​ൻ​സ്: ​ഹെ​യ്തി​യി​ൽ ഗു​ണ്ടാസം​ഘം അ​നാ​ഥാ​ല​യം ആ​ക്ര​മി​ച്ച് മൂ​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സെ​ന്‍റ് ജോ​സ​ഫ് ഡി ​ക്ലൂ​നി സ​ഭാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ലാ ​മാ​ഡെ​ലി​ൻ അ​നാ​ഥാ​ല​യ​ത്തി​ലാ​ണ് ആ​ക്ര​മ​ണമു​ണ്ടാ​യ​ത്. ഒ​ട്ടേ​റെ ക​ന്യാ​സ്ത്രീ​ക​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ആ​യു​ധ​ധാ​രി​ക​ൾ അ​നാ​ഥാ​ല​യ​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹെ​യ്തി​യി​ലെ ക​ത്തോ​ലി​ക്കാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഹെ​യ്തി​യി​ൽ മി​ഷ​ൻ​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ക്രൈ​സ്ത​വ​രെ മു​ന്പു പ​ല​പ്പോ​ഴും ഗു​ണ്ടാ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടു​ള്ള​താ​ണ്.


Source link

Related Articles

Back to top button