കേരള ഗ്രാന്റ് ജ്വല്ലറി ഫെസ്റ്റ് നാളെ മുതൽ 10 വരെ

കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നേതൃത്വത്തില്‍ നാളെ മുതല്‍ 10 വരെ ‘കേരള ഗ്രാന്റ് ജ്വല്ലറി ഫെസ്റ്റ് 2024’ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കളമശേരി സമ്ര കണ്വന്ഷന് സെന്ററില്‍ നടക്കുന്ന എകെജിഎസ്എംഎയുടെ രണ്ടാമത് കേരള ഗ്രാന്റ് ജ്വല്ലറി ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഡിഐജി എന്‍. രവി മുഖ്യാതിഥിയായി പങ്കെടുക്കും. ജ്വല്ലറി മേഖലയിലുള്ള എല്ലാവിഭാഗം വ്യാപാരികള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായിട്ടാണ് എക്സിബിഷന് സംഘടിപ്പിക്കുന്നത്.
നൂറിലേറെ സ്റ്റാളുകളിലായി സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, സില്‍വര്‍, മെഷീനറി വിഭാഗങ്ങളിലുള്ള വ്യാപാരികള്‍ പങ്കെടുക്കും. വിവിധ ദിവസങ്ങളില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കേരള വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് പി.സി. ജേക്കബ്, സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍ എന്നിവര്‍ പങ്കെടുക്കും.

Source link