WORLD

കോവിഡിന് 217 തവണ കുത്തിവയ്പെടുത്ത് ജർമൻകാരൻ


ബെ​​​ർ​​​ലി​​​ൻ: ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​റു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​ൻ 217 ത​​​വ​​​ണ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​താ​​​യി ക​​​ണ്ടെ​​​ത്തൽ. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഉ​​​പ​​​ദേ​​​ശം അ​​​വ​​​ഗ​​​ണി​​​ച്ച് 29 മാ​​​സ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ര​​​യും കു​​​ത്തി​​​വ​​​യ്പുക​​​ളെ​​​ടു​​​ത്ത​​​ത്. വാ​​​ക്സി​​​ൻ സ്വ​​​കാ​​​ര്യ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് ‘ദ ​​​ലാ​​​ൻ​​​സെ​​​റ്റ് ഇ​​​ൻ​​​ഫെ​​​ക്‌​​​ഷ്യ​​​സ് ഡി​​​സീ​​​സ​​​സ്’ ജേ​​​ർ​​​ണ​​​ലി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ളി​​​ലൂ​​​ടെ സം​​​ഭ​​​വമ​​​റി​​​ഞ്ഞ എ​​​ർ​​​ലാം​​​ഗ​​​ൻ -ന്യൂ​​​റം​​​ബെ​​​ർ​​​ഗ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ ഇ​​​ദ്ദേ​​​ഹ​​​ത്തെ ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​നാ​​​ക്കി.

ആ​​​വ​​​ശ്യ​​​ത്തി​​​ല​​​ധി​​​കം പ്ര​​​തി​​​രോ​​​ധ​​​മ​​​രു​​​ന്ന് ശ​​​രീ​​​ര​​​ത്തി​​​നു ഹാനികരമാണെ​​​ന്നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം. പ​​​ക്ഷേ, ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെന്നും ഒ​​​രി​​​ക്ക​​​ൽ പോ​​​ലും കോ​​​വി​​​ഡ് വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.


Source link

Related Articles

Back to top button