വിപണിക്കുതിപ്പ്… സെൻസെക്സ് 74,000 പോയിന്റിൽ
മുംബൈ: മുംബൈ ഓഹരിസൂചികയായ സെൻസെക്സ് ചരിത്രത്തിലാദ്യമായി 74,000 പോയിന്റിൽ. ഇന്നലെ വ്യാപാരത്തിനിടെ 74,000 പോയിന്റ് പിന്നിട്ട സെൻസെക്സ് 409 പോയിന്റ് ഉയർന്ന് 74,085.99ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും ഇന്നലെ റിക്കാർഡ് തിരുത്തി. ഒരു ഘട്ടത്തിൽ 22,497.20 പോയിന്റ് എന്ന സർവകാല റിക്കാർഡിലെത്തിയ നിഫ്റ്റി, 118 പോയിന്റ് നേട്ടത്തിൽ 22,474.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആക്സിസ്, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര ബാങ്കുകളുടെ കുതിപ്പാണ് സെൻസെക്സിനു നേട്ടമായത്. അതേസമയം, മിഡ്-സ്മോൾ കാപ് സൂചികകൾ തകർച്ച നേരിട്ടു. മിഡ്കാപ് സൂചിക ഇന്നലെ വ്യാപാരത്തിനിടെ രണ്ടു ശതമാനവും സ്മോൾകാപ് സൂചിക മൂന്നു ശതമാനവും നഷ്ടത്തിലായി.
സെൻസെക്സും നിഫ്റ്റിയും കുതിപ്പിലാണെങ്കിലും ബിഎസ്സിയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ ആകെ വിപണിമൂല്യം 391.4 ലക്ഷം കോടിയിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ ഇത് 393 ലക്ഷം കോടിയായിരുന്നു; ഒറ്റ സെഷനിൽ 1.6 ലക്ഷം കോടിയുടെ നഷ്ടം. മിഡ്-സ്മോൾ കാപ് സൂചികകളുടെ മോശം പ്രകടനമാണ് വിപണിമൂല്യം ഇടിയാൻ കാരണമായത്.

Source link