WORLD
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി, യുക്രൈനുമായുള്ള യുദ്ധത്തിനിടെ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
മോസ്‌കോ: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി, യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരബാദ് സ്വദേശി മുഹമ്മദ് അസ്ഫാന്‍ (30) ആണ് മരിച്ചത്. അസ്ഫാന്റെ മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.ഉയര്‍ന്ന ശമ്പളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞാണ് അസ്ഫാനെ പന്ത്രണ്ടോളംപേര്‍ക്കൊപ്പം റഷ്യയിലെത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മോസ്‌കോയിലെത്തിയത്. അവിടെ എത്തിയപ്പോള്‍ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാക്കി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
Source link