INDIALATEST NEWS

ബിഹാറിൽ എൻഡിഎ സീറ്റുവിഭജനം പൂർത്തിയായി; ബിജെപി 17 സീറ്റുകളിൽ മൽസരിക്കും

ബിഹാറിൽ എൻഡിഎ സീറ്റുവിഭജനം പൂർത്തിയായി | NDA seat division in Bihar has been completed | National News | Malayalam News | Manorama News

ബിഹാറിൽ എൻഡിഎ സീറ്റുവിഭജനം പൂർത്തിയായി; ബിജെപി 17 സീറ്റുകളിൽ മൽസരിക്കും

മനോരമ ലേഖകൻ

Published: March 06 , 2024 06:14 PM IST

1 minute Read

എൻഡിഎ സംഘടിപ്പിച്ച ‘സങ്കൽപ്’ റാലിക്കിടെ പ്രധാനമന്ത്രി മോദിയ്ക്കൊപ്പം നിതീഷ് കുമാര്‍ (Photo by STR/AFP)

പട്ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ 17 സീറ്റുകളിൽ ബിജെപി മൽസരിക്കും. ജനതാദളിനു (യു) 14 സീറ്റുകൾ ലഭിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതമാണു മൽസരിച്ചത്.
കഴിഞ്ഞ തവണ ആറു സീറ്റുകളിൽ മൽസരിച്ച ലോക് ജനശക്തി പാർട്ടിയിൽ പിളർപ്പുണ്ടായതിനാൽ ചിരാഗ് പസ്വാന്റെയും പശുപതി പാരസിന്റെയും നേതൃത്വത്തിലുള്ള പാർട്ടികൾക്കു മൂന്നു സീറ്റുകൾ വീതമാകും ലഭിക്കുക. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് ജനതാദളിനും ഓരോ സീറ്റുകൾ ലഭിക്കും. മുകേഷ് സാഹ്നിയുടെ വിഐപി എൻഡിഎയിൽ ചേർന്നാൽ ഒരു സീറ്റു കിട്ടും. 

English Summary:
NDA seat division in Bihar has been completed

5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-06 mo-politics-parties-nda 2jdk7l15iqnvtdurr6bfs833iv 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-06 mo-politics-elections-loksabhaelections2024 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-news-world-countries-india-indianews mo-news-national-states-bihar 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button