Site icon onlinekeralanews.com

കഞ്ചാവ് എത്തിച്ച് നൽകിയ സ്റ്റേഷൻ റൗഡി അറസ്റ്റിൽ


തൃപ്രയാർ: നാട്ടികയിൽ വൻതോതിൽ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ കഞ്ചാവ് എത്തിച്ച് നൽകിയ സ്റ്റേഷൻ റൗഡിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പണിക്കവീട്ടിൽ മുഹമ്മദ് ഷെജി (30) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപന നടത്തിയ ഒന്നാം പ്രതിയായ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണു (37) എന്നയാൾക്ക് വിൽപ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നൽകിയത് മുഹമ്മദ് ഷെജിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതിയായ വിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന മുഹമ്മദ് ഷെജിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. മുഹമ്മദ് ഷെജി വലപ്പാട്, കൊരട്ടി, വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. അനിൽ കുമാർ, സി.പി.ഒ സിയാദ്, എ.എസ്.ഐ ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Source link

Exit mobile version