സവര്‍ക്കറായി രൺദീപ് ഹൂഡ; ‘സ്വതന്ത്ര വീർ സവർക്കർ’ ട്രെയിലർ

സവര്‍ക്കറായി രൺദീപ് ഹൂഡ; ‘സ്വതന്ത്ര വീർ സവർക്കർ’ ട്രെയിലർ | Swatantrya Veer Savarkar Trailer
സവര്‍ക്കറായി രൺദീപ് ഹൂഡ; ‘സ്വതന്ത്ര വീർ സവർക്കർ’ ട്രെയിലർ
മനോരമ ലേഖകൻ
Published: March 06 , 2024 12:34 PM IST
1 minute Read
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. സ്വതന്ത്ര വീർ സവർക്കർ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡ ടൈറ്റിൽ കഥാപാത്രമാകുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കറെന്നും അങ്ങനെ ഒരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു.
മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. സവര്‍ക്കറുടെ റോളില്‍ ബിഗ് സ്ക്രീനില്‍ എത്താന്‍ ശാരീരികമായ വലിയ തയാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 18 കിലോയിലധികം ശരീരഭാരമാണ് അദ്ദേഹം കഥാപാത്രത്തിനുവേണ്ടി കുറച്ചത്.
മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മാർച്ച് 22ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി.
English Summary:
Watch Swatantrya Veer Savarkar Trailer
7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-06 7rmhshc601rd4u1rlqhkve1umi-2024-03-06 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-randeephooda 7rmhshc601rd4u1rlqhkve1umi-2024 f3uk329jlig71d4nk9o6qq7b4-list 7rmhshc601rd4u1rlqhkve1umi-2024-03 3lpt46ga89flsjjejml0de3c24 mo-entertainment-common-teasertrailer mo-entertainment-common-bollywoodnews
Source link