പുതുവര്‍ഷം ആഘോഷിക്കാൻ പോയി; റഷ്യൻസേന പിടിച്ച് യുദ്ധത്തിനിറക്കി- രക്ഷയ്ക്കായി കൈനീട്ടി 7 ഇന്ത്യക്കാർ

ന്യൂഡല്‍ഹി: പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി റഷ്യയില്‍ കുടുങ്ങി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഏഴംഗസംഘം. റഷ്യന്‍ സേന യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് സംഘം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തോക്ക് പിടിക്കാന്‍ പോലും അറിയാത്ത തങ്ങളെ യുദ്ധമുഖത്തേക്കിറങ്ങാന്‍ റഷ്യന്‍ സേന പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്നും സംഘം വീഡിയോയില്‍ പറയുന്നു.ഗഗന്‍ദീപ് സിങ് (24), ലവ്പ്രീത് സിങ് (24), നരേന്‍ സിങ് (22), ഗുര്‍പ്രീത് സിങ് (21), ഗുര്‍പ്രീത് സിങ് (23), ഹര്‍ഷ് കുമാര്‍ (19), അഭിഷേക് കുമാര്‍ (21) എന്നിവരാണ് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ പഞ്ചാബില്‍ നിന്നും രണ്ടുപേര്‍ ഹരിയാനയില്‍ നിന്നുമുള്ളവരാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ഗഗന്‍ ദീപാണ് വീഡിയോയില്‍ തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പറയുന്നത്.
Source link