WORLD
‘തൊലിയുടെ നിറം സമാനം’; ഇന്ത്യക്കാരേക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തിൽ മാപ്പുപറഞ്ഞ് തായ്‌വാന്‍ മന്ത്രി
തായ്പെ: ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്‌വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘വടക്കുകിഴക്കേ ഇന്ത്യയിലെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് തൊഴിൽ മന്ത്രാലയം ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാരണം അവരുടെ തൊലിയുടെ നിറവും ഭക്ഷണശീലവും ഞങ്ങളുടെതിന് സമാനമാണ്. ഇന്ത്യയിലെ ഈ മേഖലയില്‍ ഉള്ളവര്‍ കൂടുതലും ക്രിസ്ത്യാനികളാണ്. അവര്‍ നിര്‍മാണ ജോലിയിലും കൃഷിയിലും വലിയ വൈദഗ്ധ്യം ഉള്ളവരാണ്’, എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Source link