CINEMA

വിവാഹനിശ്ചയ വിഡിയോ പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാർ

വിവാഹനിശ്ചയ വിഡിയോ പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാർ | Varalaxmi Sarathkumar Engaged

വിവാഹനിശ്ചയ വിഡിയോ പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാർ

മനോരമ ലേഖകൻ

Published: March 06 , 2024 10:25 AM IST

1 minute Read

ഇൻസ്റ്റഗ്രാം വിഡിയോയിൽ നിന്നും

വിവാഹനിശ്ചയ വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാർ. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു കടന്നുപോയത്. പിറന്നാൾ ആശംസകൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയ വിഡിയോ താരം പങ്കുവച്ചത്.

നിക്കോളായ് സച്ച്ദേവ് ആണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. മുംബെെയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിസിനസ്സുകാരനാണ് നിക്കോളായ്.

‘‘ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിൽ തന്റെ സോൾമേറ്റിനെ കണ്ടെത്തി. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇന്നലെ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അവർക്ക് ഞങ്ങൾ സന്തോഷം നേരുന്നു.’’– ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് രാധിക ശരത്കുമാർ കുറിച്ചു.
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്‌കുമാറിന്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.

English Summary:
Varalaxmi Sarathkumar Engaged to Art Gallerist Nicholai Sachdev

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-06 mo-entertainment-common-kollywoodnews 7rmhshc601rd4u1rlqhkve1umi-2024-03-06 f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-varalaxmisarathkumar q8cmppdgltsp80q0mp5vlp2up 7rmhshc601rd4u1rlqhkve1umi-2024-03


Source link

Related Articles

Back to top button