കളമൊരുങ്ങുന്നത് ട്രംപ്- ബൈഡന്‍ പോരിന്; സൂപ്പര്‍ ട്യൂസ്‌ഡേയില്‍ നിക്കി ഹേലിക്ക് തിരിച്ചടി


വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള 11 പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം. 15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, ടെന്നസി, ടെക്‌സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്‌സ്, മിനസോട്ട എന്നിവിടങ്ങളിലാണ് ട്രംപിന് അനുകൂലമായി വിധിയെഴുതിയത്.മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. തന്നെ തിരഞ്ഞെടുത്തവര്‍ക്ക് ട്രംപ് സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ നന്ദി അറിയിച്ചു. ട്രംപിന്റെ പ്രധാന എതിരാളിയായ നിക്കി ഹേലിക്ക് കനത്ത തിരിച്ചടിയാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. എന്നാല്‍, മത്സരത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല.


Source link

Exit mobile version