സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം പ്രോത്സാഹിപ്പിക്കണം: കോണ്‍ക്ലേവ്
കൊച്ചി: സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് അന്തര്‍ സംസ്ഥാന തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്ന സംവിധാനം രാജ്യത്തിന് ആവശ്യമാണെന്നു വിദഗ്ധര്‍. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് സംഘടിപ്പിച്ച കേരള സ്കെയില്‍ അപ് കോണ്‍ക്ലേവ് പരിപാടിയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. കമ്പനികള്‍ സുസ്ഥിര വളര്‍ച്ച നിലനിര്‍ത്തുന്നതിനു നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കണമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കാലിക്കട്ട് ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി ചെയര്മാന് അജയന് കാവുങ്കല്‍ ആനാട്ട് ചര്‍ച്ചയില്‍ മോഡറേറ്ററായി.
തെലങ്കാന ഗവണ്മെന്റ് ഇന്നോവേഷന്‍ ആന്‍ഡ് സിഎസ്ആര്‍ മേധാവി അക്ഷിത കാന്തല, ആന്ധ്രപ്രദേശ് ഇന്നൊവേഷന് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ സിംഗമാല ശ്രീധര്‍, ചെന്നൈ ബ്രൗണ്ഡവ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സത്യനാരായണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Source link