ഇന്നത്തെ നക്ഷത്രഫലം, മാർച്ച് 6, 2024


മേടം (അശ്വതി, ഭരണി, കാർത്തിക ¼)ആരോഗ്യം മോശമാകാനിടയുണ്ട്. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധ നൽകണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സ്ഥാനമാണങ്ങളോ കൂടുതൽ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ അശ്രദ്ധ മൂലം തെറ്റ് സംഭവിച്ചേക്കാം. സഹോദര ഗുണം ഉണ്ടാകും. ഡിജിറ്റൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിച്ചേക്കാം. സ്വന്തം കാര്യങ്ങൾക്കായി ദിവസത്തിന്റെ കുറച്ച് സമയം മാറ്റിവയ്ക്കും. ഒരു കുടുംബാംഗത്തിനായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചേക്കാം. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഗുണകരമായ ദിവസമാണ്. ജോലികൾ കൃത്യ സമയത്ത് ചെയ്ത് തീർക്കാൻ സാധിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഇന്ന് വളരെയധികം ജാഗ്രത പാലിക്കേണ്ട ദിവസമാണ്. അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടു നിൽക്കണം. വീട് മോടി കൂട്ടുന്നതിനോ, അല്ലെങ്കിൽ വീടിന്റെ അറ്റകുറ്റ പണികൾക്കോ ആയി നല്ലൊരു തുക ചെലവഴിച്ചേക്കാം. പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ സമാധാന ചർച്ചയിലൂടെ പരിഹരിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സാമ്പത്തിക കാര്യങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ഇന്ന് കൈവശം വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. കുടുംബാംഗത്തിന് നൽകിയ വാഗ്ദാനം നിറവേറ്റണം. അവിവാഹിതരായവർക്ക് മനസ്സിനിണങ്ങിയ ആലോചന വരും. വിദ്യാർഥികൾ പഠനത്തിൽ നിന്ന് വ്യതിചലിക്കരുത്.Also read: ഈ നക്ഷത്രങ്ങൾക്ക് മാർച്ച് 12 വരെ അപകടസാധ്യത, പരിഹാരം​ചിങ്ങം (മകം, പൂരം, ഉത്രം ¼)സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. അർഹരായവരെ സഹായിക്കാൻ മടി കാണിക്കരുത്. നിയമപരമായ കാര്യങ്ങളിൽ പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം ആവശ്യമായി വരും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സാധിക്കും. വസ്തു ഇടപാടുകളിലൂടെ നേട്ടം ഉണ്ടാകും. പൊതു പരിപാടികളിൽ സജീവമായി പങ്കെടുക്കും. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ടാകും. തീരാതെ കിടന്നിരുന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. വളരെ കാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)കുടുംബത്തിലെ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർധിക്കും. അതിനാൽ അല്പം വേവലാതി ഉണ്ടാകുകയും ചെയ്യും. ബന്ധങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളോട് പറഞ്ഞ വാക്ക് കൃത്യസമയത്ത് നിറവേറ്റണം. നിങ്ങളുടെ ജോലിസ്ഥലത്ത് ആരെങ്കിലുമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്ഷമയോടെ നേരിടണം. നിങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച ഫലം ലഭിക്കും. ഈ രാശിയിൽ പെട്ടവരുടെ ചില ആഗ്രഹങ്ങൾ ഇന്ന് സാക്ഷാത്കരിക്കപ്പെടും. ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. സന്താനങ്ങളുടെ ഭാവിക്കായി എന്തെങ്കിലും കരുതുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുകയും പങ്കാളിയുമായി ചർച്ച നടത്തുകയും ചെയ്യും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ചില ആളുകളുടെ സഹായത്തോടെ ബുദ്ധിമുട്ടേറിയ ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ നിലനിൽക്കും. കുടുംബത്തിലെ ഒരാളുടെ ജോലി സംബന്ധമായ സുപ്രധാന തീരുമാനം എടുക്കേണ്ടതാണ് വരും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ ധന നേട്ടത്തിനോ സാധ്യതയുണ്ട്. ബിസിനസിലെ പഴയ ഇടപാടുകൾ മൂലം പ്രശ്നങ്ങൾ ഉണ്ടായേക്കാം.


Source link

Exit mobile version