WORLD

പ്രതിരോധ ബജറ്റ് ഉയർത്തി ചൈന


ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റി​​​ൽ 7.2 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1.55 ല​​​ക്ഷം കോ​​​ടി യു​​​വാ​​​ൻ (22,400 കോ​​​ടി ഡോ​​​ള​​​ർ) ആ​​​യി​​​രു​​​ന്ന​​​ത് ഈ ​​​വ​​​ർ​​​ഷം 1.67 ല​​​ക്ഷം കോ​​​ടി യു​​​വാ​​​ൻ (23,140 കോ​​​ടി ഡോ​​​ള​​​ർ) ആ​​​യി​​​ട്ടാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യത്. ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​രോ​​​ധ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ദ​​​ക്ഷി​​​ണ​​​ചൈ​​​നാ​​​ക്ക​​​ട​​​ലി​​​ലും താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ലും ശ​​​ത്രു​​​ത വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്കൊ​​​പ്പം സൈ​​​നി​​​ക​​​ശേ​​​ഷി​​​യും ഉ​​​യ​​​ർ​​​ത്തു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ചൈ​​​ന പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത്. പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു പി​​​ന്നി​​​ൽ ര​​​ണ്ടാ​​​മ​​​താ​​​ണ് ചൈ​​​ന.


Source link

Related Articles

Back to top button