ര​ഞ്ജി: ഫൈ​ന​ല്‍ ചി​ത്രം ഇ​ന്ന്


നാ​ഗ്പു​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ലെ വി​ദ​ര്‍​ഭ x മ​ധ്യ​പ്ര​ദേ​ശ് സെ​മി ഫൈ​ന​ല്‍ ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ഇ​ന്ന് ഒ​രു ദി​വ​സം കൂ​ടി ബാ​ക്കി​യി​രി​ക്കേ ഫൈ​ന​ലി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശി​ന് 94 ഓ​വ​റി​ല്‍ 93 റ​ണ്‍​സ് വേ​ണം, വി​ദ​ര്‍​ഭ​യ്ക്കാ​ക​ട്ടെ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്ത​ണം. സ്‌​കോ​ര്‍: വി​ദ​ര്‍​ഭ- 170, 402. മ​ധ്യ​പ്ര​ദേ​ശ്- 252, 228/6. 321 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശി​നാ​യി സാ​രം​ശ് ജ​യി​ന്‍ (16), കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ (0) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 82 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ​ശേ​ഷ​മാ​ണ് വി​ദ​ര്‍​ഭ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ യാ​ഷ് റാ​ത്തോ​ഡി​ന്‍റെ (141) സെ​ഞ്ചു​റി​യും അ​മ​ന്‍ മേ​ഖ​ഡെ (59), അ​ക്ഷ​യ് വ​ഡ്ക​ര്‍ (77) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ല്‍ മി​ക​ച്ച സ്‌​കോ​ര്‍ നേ​ടി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​നു​ഭ​വ് അ​ഗ​ര്‍​വാ​ള്‍ അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച മ​ധ്യ​പ്ര​ദേ​ശി​നു​വേ​ണ്ടി യാ​ഷ് ദു​ബെ (94), ഹാ​ര്‍​ഷ് ഗാ​വ് ലി (67) ​എ​ന്നി​വ​ര്‍ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. എ​ന്നാ​ല്‍, മ​ധ്യ​നി​ര ത​ക​ര്‍​ന്ന​തോ​ടെ 195/5 എ​ന്ന നി​ല​യി​ലാ​യി. ത​മി​ഴ്‌​നാ​ടി​നെ കീ​ഴ​ട​ക്കി മും​ബൈ നേ​ര​ത്തേ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ര​ഞ്ജി ട്രോ​ഫി ഫൈ​ന​ല്‍.


Source link

Exit mobile version