കഴിഞ്ഞവർഷം ഇറാനിൽ വധശിക്ഷയ്ക്ക് ഇരയായത് 834 പേർ


ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യ​​​ത് 834 പേ​​​ർ. നോ​​​ർ​​​വീ​​​ജി​​​യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​റാ​​​ൻ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സും പാ​​​രീ​​​സി​​​ലെ ‘ടു​​​ഗെ​​​ദ​​​ർ എ​​​ഗെ​​​യ്ൻ​​​സ്റ്റ് ഡെ​​​ത്ത് പെ​​​നാ​​​ൽ​​​റ്റി’​​​യും സം​​​യു​​​ക്ത​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ന്പ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്ക് ഇ​​​ര​​യാ​​​യ​​​ത് 2015ലാ​​​ണ്- 972 പേ​​​ർ.

സ​​​മൂ​​​ഹ​​​ത്തി​​​ൽ ഭ​​​യം വി​​​ത​​​യ്ക്കാ​​​ൻ വ​​​ധ​​​ശി​​​ക്ഷ​​​യെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. പ​​​ര​​​സ്യ​​​ വ​​​ധ​​​ശി​​​ക്ഷ​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലാ​​​ണ്- 471. ന്യൂ​​​ന​​​പ​​​ക്ഷ സു​​​ന്നി ബ​​​ലൂ​​​ച് മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ലെ 167 പേ​​​രും ശി​​​ക്ഷ​​​യ്ക്കി​​​ര​​​യാ​​​യി.


Source link

Exit mobile version