കഴിഞ്ഞവർഷം ഇറാനിൽ വധശിക്ഷയ്ക്ക് ഇരയായത് 834 പേർ
ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞവർഷം വധശിക്ഷയ്ക്കു വിധേയരായത് 834 പേർ. നോർവീജിയൻ മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സും പാരീസിലെ ‘ടുഗെദർ എഗെയ്ൻസ്റ്റ് ഡെത്ത് പെനാൽറ്റി’യും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിനു മുന്പ് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് ഇരയായത് 2015ലാണ്- 972 പേർ.
സമൂഹത്തിൽ ഭയം വിതയ്ക്കാൻ വധശിക്ഷയെ ഉപകരണമാക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരസ്യ വധശിക്ഷകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ ലഭിച്ചത് മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലാണ്- 471. ന്യൂനപക്ഷ സുന്നി ബലൂച് മുസ്ലിം വിഭാഗത്തിലെ 167 പേരും ശിക്ഷയ്ക്കിരയായി.
Source link