ഗുജറാത്തിൽ പിസിസി മുൻ അധ്യക്ഷനും വർക്കിങ് പ്രസിഡന്റും ബിജെപിയിൽ

ഗുജറാത്തിൽ പിസിസി മുൻ അധ്യക്ഷനും വർക്കിങ് പ്രസിഡന്റും ബിജെപിയിൽ – Former president of PCC and working president of BJP in Gujarat | Malayalam News, India News | Manorama Online | Manorama News
ഗുജറാത്തിൽ പിസിസി മുൻ അധ്യക്ഷനും വർക്കിങ് പ്രസിഡന്റും ബിജെപിയിൽ
മനോരമ ലേഖകൻ
Published: March 06 , 2024 03:21 AM IST
1 minute Read
1) അർജുൻ മോദ്‌വാദിയ 2) അംബരീഷ് ദേർ
ന്യൂഡൽഹി ∙ ഗുജറാത്തിൽ കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ പിസിസി അധ്യക്ഷൻ അർജുൻ മോദ്‌വാദിയ, വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ എന്നിവർ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ.പാട്ടീൽ ഇവർക്ക് അംഗത്വം നൽകി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിച്ചതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർക്കു ബിജെപി സീറ്റു നൽകിയേക്കുമെന്നു പ്രചാരണമുണ്ട്.
പോർബന്തർ എംഎൽഎ ആയിരുന്ന മോദ്‌വാദിയ സ്ഥാനം രാജിവച്ചിട്ടുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ബാബു ബോക്കീരിയയെ ആണ് 2022ലെ തിരഞ്ഞെടുപ്പിൽ മോദ്‌വാദിയ തോൽപിച്ചത്. ഇതോടെ ഗുജറാത്ത് അസംബ്ലിയിൽ കോൺഗ്രസിന്റെ അംഗങ്ങൾ 14 ആയി ചുരുങ്ങി. നേരത്തേ ചിരാഗ് പട്ടേൽ, സി.ജെ.ചാവ്‌ഡ എന്നിവരും രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസ് രാജ്യസഭാംഗമായ നരൻ റാഠ്‌വയും ബിജെപിയിലെത്തിയിരുന്നു.
English Summary:
Former president of PCC and working president of BJP in Gujarat
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-06 6anghk02mm1j22f2n7qqlnnbk8-2024-03-06 mo-politics-elections-loksabhaelections2024 2gclk0uk8j5pke0fa9sp4k4ib2 mo-religion-ayodhyaramtemple mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link