സി സ്പേസ് നാളെ മുതല്‍; സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒടിടി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ നാളെ രാവിലെ 9.30നു തിരുവനന്തപുരം കൈരളി തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചടങ്ങില്‍ അധ്യക്ഷനാകും. കെഎസ്എഫ്ഡിസിക്കാണു സി സ്പേസിന്റെ നിർവഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി. ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെയുള്ള 60 അംഗ ക്യൂറേറ്റർ സമിതി കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്കു സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങൾ വിലയിരുത്തും. ഇവർ ശിപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ. അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെതന്നെ പ്രദർശിപ്പിക്കും. സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകൾ ക്യൂറേറ്റർമാർ തെരഞ്ഞെടുത്തതായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ ഷാജി എൻ. കരുണ്‍ പറഞ്ഞു. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യും.
ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്കുമാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി നിർമാതാവിനു ലഭിക്കും. നാളെ മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിർമാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയറ്റർ ഉടമസ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ് ഡിസി മാനേജിംഗ് ഡയറക്ടർ കെ.വി. അബ്ദുൾ മാലിക് പറഞ്ഞു.

Source link