റഷ്യൻ കപ്പൽ ആക്രമിച്ചെന്ന് യുക്രെയ്ൻ
കീവ്: റഷ്യയുടെ പട്രോളിംഗ് കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു. കപ്പലിനു വലിയ നാശമുണ്ടായെന്നും ഏഴ് നാവികർ മരിച്ചുവെന്നും യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. സെർഗി കോട്ടോവ് എന്ന കപ്പലിനെ ഇന്നലെ പുലർച്ചെ കെർച്ച് കടലിടുക്കിൽവച്ചാണ് ആക്രമിച്ചത്. റഷ്യൻവൃത്തങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. റഷ്യാ അനുകൂല യുദ്ധ ബ്ലോഗർമാർ ആക്രമണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ജലഡ്രോൺ കപ്പലിൽ പതിക്കുന്ന വീഡിയോ യുക്രെയ്ൻ സേന പുറത്തുവിട്ടു.
Source link