‘മോദി’ മുദ്രാവാക്യമുയർന്നു; ബിജെപി പ്രവർത്തകരോട് സംസാരിച്ച് രാഹുൽ ഗാന്ധി – Rahul Gandhi speak with BJP workers who raised slogans of Narendra Modi | Malayalam News, India News | Manorama Online | Manorama News
‘മോദി’ മുദ്രാവാക്യമുയർന്നു; ബിജെപി പ്രവർത്തകരോട് സംസാരിച്ച് രാഹുൽ ഗാന്ധി
മനോരമ ലേഖകൻ
Published: March 06 , 2024 03:21 AM IST
1 minute Read
രാഹുൽ ഗാന്ധി (Photo: Sanjay Ahlawat / Manorama)
ഭോപാൽ ∙ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുമ്പോൾ ‘മോദി, മോദി’ എന്നു മുദ്രാവാക്യമുയർത്തിയ ബിജെപി പ്രവർത്തകരോടു രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നിറങ്ങി സംസാരിച്ചു. ശനിയാഴ്ച മധ്യപ്രദേശിൽ പ്രവേശിച്ച ന്യായ് യാത്ര ഷാജപുരിലൂടെ കടന്നുപോകുമ്പോഴാണ് മുദ്രാവാക്യമുയർന്നത്. വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ബിജെപി പ്രവർത്തകരുടെ അടുത്തേക്കു ചെന്ന് അവർക്കു ഹസ്തദാനം നൽകുകയും സംസാരിക്കുകയും ചെയ്തു. ഈ സമയം ‘ജയ് ശ്രീറാം’ വിളികളും ഉയർന്നു. ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം യാത്ര തുടർന്നത്. ബിജെപിയുടെ നഗരസഭാംഗം മുകേഷ് ദുബെയുടെ നേതൃത്വത്തിലാണു മുദ്രാവാക്യം വിളിച്ചത്.
English Summary:
Rahul Gandhi speak with BJP workers who raised slogans of Narendra Modi
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-06 6anghk02mm1j22f2n7qqlnnbk8-2024-03-06 2r25lesullfto01d9glktqi433 mo-politics-leaders-rahulgandhi mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bharatjodonyayyatra 6anghk02mm1j22f2n7qqlnnbk8-2024 mo-politics-leaders-narendramodi 40oksopiu7f7i7uq42v99dodk2-2024
Source link