പാരീസ്: ഗർഭച്ഛിദ്രത്തിനു സ്ത്രീകൾക്കുള്ള അവകാശം സ്പഷ്ടമായി ഭരണഘടനയിൽ ഉൾപ്പെടുത്തുന്ന ആദ്യരാജ്യമായി ഫ്രാൻസ്. ഇതിനായി 1958ലെ ഭരണഘടന ഭേദഗതി ചെയ്തു. 780 പേർ അനുകൂലിച്ചപ്പോൾ 72 പേർ മാത്രമാണ് എതിർത്തത്. ഫ്രാൻസിന്റെ അഭിമാനമാണ് ഈ നീക്കമെന്നു പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചു.
ഫ്രാൻസിൽ 1975 മുതൽ ഗർഭച്ഛിദ്രം നിയമവിധേയമാണ്. ഇതു ഭരണഘടനാ അവകാശമാക്കണമെന്ന ആവശ്യത്തിനു വലിയ ജനപിന്തുണയുണ്ടായിരുന്നു. ഫ്രാൻസിന്റെ നടപടിയിൽ വത്തിക്കാനും വിവിധ മെത്രാൻ സമിതികളും ഗർഭച്ഛിദ്രവിരുദ്ധ ഗ്രൂപ്പുകളും ശക്തമായി പ്രതിഷേധിച്ചു.
Source link