ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ ജര്‍മന്‍ താരം കായ് ഹവേര്‍ട്സ് അപൂര്‍വ റിക്കാര്‍ഡില്‍. 2023 ജൂണിലാണ് ഹവേര്‍ട്സ് ചെല്‍സിയില്‍നിന്ന് ആഴ്സണലിലേക്ക് ചേക്കേറിയത്. ഇംഗ്ലീഷ് ടോപ് ഡിവിഷന് ഫുട്ബോള്‍ ചരിത്രത്തിലെ 1,50,000-ാമത് ഗോള്‍ സ്വന്തം പേരില്‍ കുറിച്ചായിരുന്നു ഹവേര്‍ട്സ് റിക്കാര്‍ഡ് ബുക്കില്‍ പേര് ചേര്‍ത്തത്. പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് എതിരായ എവേ പോരാട്ടത്തില്‍ 25 -ാം മിനിറ്റിലായിരുന്നു ഹവേര്‍ട്സിന്റെ ഗോള്‍. ആറടിച്ച് ആഴ്സണല്‍ ഹവേര്‍ട്സ് ചരിത്രത്തിന്റെ ഭാഗമായ മത്സരത്തില്‍ ആഴ്സണല്‍ 6-0ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ നിലംപരിശാക്കി. ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന് ഫുട്ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് എവേ പോരാട്ടത്തില്‍ 5+ ഗോള്‍ നേടുന്ന രണ്ടാമത് മാത്രം ടീമാണ് ആഴ്സണല്‍. 1961 സെപ്റ്റംബറില്‍ ബേണ്‍ലിയും സമാന പ്രകടനം കാഴ്ചവച്ചിരുന്നു.
ജയത്തോടെ ലീഗ് കിരീടത്തിനുള്ള പോരാട്ടം ആഴ്സണലും സജീവമാക്കി. 27 റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ലിവര്‍പൂള്‍ (63 പോയിന്റ്), മാഞ്ചസ്റ്റര്‍ സിറ്റി (62) എന്നിവയ്ക്ക് തൊട്ടുപിന്നിലെത്തി ആഴ്സണല്‍ (61). ആസ്റ്റണ്‍ വില്ലയാണ് (55) നാലാം സ്ഥാനത്ത്.
Source link