കെവൈസി കർശനമാക്കി ബാങ്കുകൾ
കോട്ടയം: റിസർവ് ബാങ്കിന്റെ നിർദേശം പരിഗണിച്ചു കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി ബാങ്കുകൾ. വ്യത്യസ്ത രേഖകൾ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന്നു ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകളിലോ ജോയന്റ് അക്കൗണ്ടുകളിലോ ഒരേ ഫോൺ നമ്പർ നൽകിയിട്ടുള്ളവരോടും ഇക്കാര്യം ആവശ്യപ്പെടും. വ്യത്യസ്ത തലത്തിലുള്ള പരിശോധനയാകും നടത്തുക. പാൻ, ആധാർ, മൊബൈൽ നമ്പർ എന്നിങ്ങനെ പരിശോധിച്ച് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത കെവൈസി രേഖകൾ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും. പാസ്പോർട്ട്, ആധാർ, വോട്ടർ ഐഡികാർഡ്, എൻആർഇജിഎ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയും. അക്കൗണ്ട് വിവരങ്ങൾ പങ്കിടാൻ അനുമതിയുള്ളവർ (അക്കൗണ്ട് അഗ്രിഗേറ്റർ) അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഏകീകരിച്ച് സൂക്ഷിക്കും.

Source link