ന്യൂയോർക്ക്: മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഹവായി ദ്വീപായ കവായിയിൽ വലിയൊരു ഭൂഗർഭ ബങ്കർ നിർമിക്കുന്നതായി റിപ്പോർട്ടുകൾ. 5,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ബങ്കർ നിർമിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ ന്യൂസ് ഡോട്ട്കോം ഡോട്ട് എ.യു ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സക്കർബർഗ് നിർമിക്കുന്ന ആഢംബര എസ്റ്റേറ്റിന്റെ ഭാഗമായാണ് ബങ്കർ നിർമിക്കുന്നതെന്നാണ് വിവരം. 260 മില്യൺ ഡോളർ (ഏകദേശം 2000 കോടി രൂപ) ചിലവിലാണ് അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ നിർമാണം പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് സക്കർബർഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന കർശന നിർദേശം സക്കർബർഗിന്റെ ഭാഗത്ത് നിന്നും ജോലിക്കാർക്കുമുണ്ട്.
Source link