മാലെ: ഇന്ത്യയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10-ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനേയും തന്റെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിലെ മൂന്ന് ഏവിയേഷന്‍ ഫോമുകളിലൊന്നിന്റെ ചുമതലയേറ്റെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള സംഘം എത്തി ഒരാഴ്ച തികയും മുമ്പേയാണ് മാലദ്വീപ് പ്രസിഡന്റിന്റെ പ്രസ്താവന.ബാ അറ്റോളിലെ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു. ഇന്ത്യന്‍ സൈന്യത്തെ രാജ്യത്തുനിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ വിജയിച്ചു.പലരും സാഹചര്യം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Source link