CINEMA

പ്രേമലു കണ്ടത് 14 തവണ; ആരാധികയ്ക്ക് സർപ്രൈസ് സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്

പ്രേമലു കണ്ടത് 14 തവണ; ആരാധികയ്ക്ക് സർപ്രൈസ് സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ് | Premalu Movie Top Fan Pass

പ്രേമലു കണ്ടത് 14 തവണ; ആരാധികയ്ക്ക് സർപ്രൈസ് സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്

മനോരമ ലേഖകൻ

Published: March 05 , 2024 02:49 PM IST

1 minute Read

ആര്യ ആർ. കുമാർ

നിറഞ്ഞ സദസ്സുകളിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലുവിന്റെ അഭൂതപൂർവമായ വിജയത്തിനടിസ്ഥാനം സിനിമയുടെ റിപ്പീറ്റ് വാല്യൂ ആണെന്നാണ് സിനിമാ വൃത്തങ്ങളിലുള്ള സംസാരം. അഞ്ചും ആറും തവണ പ്രേമലു കണ്ടതായി ഉള്ള ആരാധകരുടെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എവിടെയും. ഇപ്പോഴിതാ പ്രേമലു സിനിമ തിയറ്ററിൽ പോയി 14 തവണ കണ്ട പ്രേക്ഷകയ്ക്കൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ്.
പ്രേമലു തെലുങ്ക് റിലീസിനോട് അനുബന്ധിച്ചു ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റാഗ്രാം പേജു വഴി പുറത്ത് വിട്ട പോസ്റ്റിലാണ്, ‘‘ഞാൻ 14 തവണ പ്രേമലു കണ്ടു. ഇനി തെലുങ്കു പ്രേമലുവും കാണണം’’ എന്ന് കൊല്ലം സ്വദേശിയായ ആര്യ ആർ. കുമാർ കമന്റ് രേഖപ്പെടുത്തിയത്.  കമന്റിനു  ഭാവന സ്റ്റുഡിയോസ് മറുപടിയായി നന്ദി അറിയിക്കുകയും വ്യക്തി വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.  പിന്നീട് ആര്യയെ കാത്തിരുന്നത് വമ്പനൊരു സർപ്രൈസ് ആയിരുന്നു. 

ടിക്കറ്റ് എടുക്കാതെ തന്നെ അൺലിമിറ്റഡ് ആയി പ്രേമലു തിയറ്ററിൽ കാണുവാനുള്ള ടോപ് ഫാൻ പാസ് ആണ് ആര്യയ്ക്കു ലഭിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്ത് ആര്യയുടെ വീട്ടിൽ നേരിട്ടത്തിയാണ് ടോപ് ഫാൻ പാസ് കൈമാറി സ്നേഹമറിയിച്ചത്.  റിപ്പീറ്റ് കാഴ്ചകളുടെ എണ്ണം കൂടുന്നതിനനുസരിച് എത്ര ആരാധകർക്ക് പാസ് ലഭിക്കും എന്നത് കൗതുകമുണർത്തുന്നു. ഫോട്ടോഗ്രാഫി രംഗത്ത് പ്രവർത്തിക്കുന്ന ആര്യ “എത്ര കണ്ടിട്ടും പ്രേമലു മടുക്കുന്നില്ല, ഓരോ തവണയും സന്തോഷം ഇരട്ടിക്കുകയാണ്” എന്നാണ് പ്രതികരിച്ചത്. 

English Summary:
Premalu Movie Top Fan Pass

7rmhshc601rd4u1rlqhkve1umi-list 12ouusce77ks4uc9d4eqvc09rj f3uk329jlig71d4nk9o6qq7b4-2024-03-05 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03-05 mo-entertainment-titles0-premalu f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03


Source link

Related Articles

Back to top button