CINEMA

പ്രായം നാൽപതുകളിൽ, സാൾട് ആൻഡ് പെപ്പെർ ലുക്കിൽ തിളങ്ങി ജ്യോതിർമയി

പ്രായം നാൽപതുകളിൽ, സാൾട് ആൻഡ് പെപ്പെർ ലുക്കിൽ തിളങ്ങി ജ്യോതിർമയി | Jyothirmayi Look

പ്രായം നാൽപതുകളിൽ, സാൾട് ആൻഡ് പെപ്പെർ ലുക്കിൽ തിളങ്ങി ജ്യോതിർമയി

മനോരമ ലേഖകൻ

Published: March 05 , 2024 10:42 AM IST

1 minute Read

ജ്യോതിർമയി

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി തിളങ്ങിയിരുന്ന നടി ജ്യോതിർമയിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സാൾട് ആൻഡ് പെപ്പെർ ലുക്കിലെത്തിയ ജ്യോതിർമയിയെ ചിത്രങ്ങളിൽ കാണാം.

കേരള മീഡിയ അക്കാദമി പൂർവ വിദ്യാർഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. കേരള മീഡിയ അക്കാദമി അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഏതു ഗെറ്റപ്പിൽ വന്നാലും ജ്യോതിർമയിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും നാൽപതു വയസ്സായെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ഇത് ആദ്യമായല്ല നടി സാൾട്ട് ആൻഡ് പെപ്പെർ ലുക്കിലെത്തുന്നത്. ഇതിനു മുൻപ് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. ജ്യോതിർമയിയുടെ ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്.
അഭിനേതാവ്, മോഡൽ തുടങ്ങിയ നിലകളിൽ വർഷങ്ങളോളം മലയാള സിനിമാ, മോഡലിങ് രംഗങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് ജ്യോതിർമയി. ഭാവം, അന്യർ, അടയാളങ്ങൾ തുടങ്ങിയ സിനിമകളിൽ ജ്യോതിർമയി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടിക്കൊടുത്ത ചിത്രമാണ് ഭാവം.

2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർ‌മയിയും വിവാഹിതരാകുന്നത്. 2013 ൽ റിലീസ് ചെയ്ത സ്ഥലം എന്ന സിനിമയിലാണ് ജ്യോതിര്‍മയി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:
Jyothirmayi’s latest look trending

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-05 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-2024 f3uk329jlig71d4nk9o6qq7b4-2024-03 7rmhshc601rd4u1rlqhkve1umi-2024 mo-entertainment-movie-amalneerad 7rmhshc601rd4u1rlqhkve1umi-2024-03-05 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7rmhshc601rd4u1rlqhkve1umi-2024-03 o0tq3i8sf25ib58fkv93lmuh


Source link

Related Articles

Back to top button