സിറ്റിയിൽ പൊട്ടി യുണൈറ്റഡ്
മാഞ്ചസ്റ്റർ: സിറ്റിയിൽ വീണ്ടും യുണൈറ്റഡിന് രക്ഷയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ 3-1നാണ് ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ജയത്തോടെ സിറ്റി ലീഗ് കിരീട പോരാട്ടം സജീവമായി നിലനിർത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ ഫിൽ ഫോഡൻ (56’, 80’) ഇരട്ട ഗോളുകളുമായി സിറ്റിയെ തിരിച്ചുകൊണ്ടുവന്നപ്പോൾ എർലിംഗ് ഹാലണ്ട് (90+1’) ഒരു ഗോൾ നേടി.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ അതുവരെയുള്ള കളിക്കു വിപരീതമായി സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ് മുന്നിലെത്തി. മാർകസ് റാഷ്ഫോഡിന്റെ കാലിൽ നിന്നായിരുന്നു ഗോൾ. തിരിച്ചടിക്കായി സിറ്റി പൊരുതിക്കളിച്ചെങ്കിലും ആദ്യപകുതിയിൽ സ്കോർ മാറിയില്ല. വിജയത്തോടെ സിറ്റി (62) ഒന്നാമതുള്ള ലിവർപൂളുമായി (63) പോയിന്റ് വ്യത്യാസം ഒന്നായി ചുരുക്കി. 44 പോയിന്റുള്ള യുണൈറ്റഡ് ആറാമതാണ്.
Source link