കൊച്ചി: ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്ക് ഏഴു കോടി രൂപ വരെ നിക്ഷേപ സബ്സിഡി പ്രഖ്യാപിച്ച് ലോജിസ്റ്റിക്സ് കരട് നയം വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. പത്ത് ഏക്കര്‍ സ്ഥലമുള്ള പാര്ക്കിന് ഏഴു കോടി രൂപയും അഞ്ചേക്കറുള്ള മിനി പാര്‍ക്കുകള്‍ക്ക് മൂന്നു കോടി രൂപയുമാണ് സബ്സിഡി ശിപാര്‍ശ ചെയ്യുന്നത്. ലോജിസ്റ്റിക്സ് പാര്‍ക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുമെന്നും പാര്‍ക്കുകളുടെ അനുമതിക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും കരട് നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ക്കായി വ്യവസായ ഭൂമി പുനര്‍പാട്ടം ചെയ്യാനാകുമെന്നും ലോജിസ്റ്റിക്സ് മേഖലയിലെ കരട് നയം അവതരിപ്പിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. മേഖലയിലെ വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തി ലോജിസ്റ്റിക്സ് കണ്‍സൾറ്റേറ്റീവ് ഫോറം യോഗവും ഇതോടനുബന്ധിച്ച് നടന്നു.
ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, മിനി ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ എന്നിവയ്ക്ക് സ്റ്റാന്പ് ഡ്യൂട്ടി ഇളവ് കരട്നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ലോജിസ്റ്റിക്സ് കോ-ഓര്‍ഡിനേഷന്‍ സമിതി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന ലോജിസ്റ്റിക്സ് സെല്‍, നഗരങ്ങള്‍ക്കായി പ്രത്യേക സമിതി എന്നിവയും കരട് നയത്തില്‍ വിഭാവനം ചെയ്യുന്നു. കരട് നയം വ്യവസായ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോര്‍ യോഗത്തില്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല പറഞ്ഞു. കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാലാക്കാരന്‍ പ്രസംഗിച്ചു.

Source link