ടെസ്റ്റിന് മഴ ഭീഷണി
ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ വ്യാഴാഴ്ച ആരംഭിക്കേണ്ട അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് മഴ ഭീഷണിയായേക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഏഴ് മുതൽ 11വരെയാണ് ധരംശാല ടെസ്റ്റ് നടക്കേണ്ടത്. ഈ ദിവസങ്ങളിൽ ഇടവിട്ട് ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് സൂചന. അതിശൈത്യവും പ്രതികൂല ഘടകമാണ്. ആദ്യ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 3-1ന് പരന്പര ഉറപ്പിച്ചതാണ്. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം ടെസ്റ്റ് പരന്പര നേട്ടമാണിത്. മൂന്നാം ടെസ്റ്റിൽ വിശ്രമം ലഭിച്ച പേസർ ജസ്പ്രീത് ബുംറ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിലുണ്ട്.
കെ.എൽ. രാഹുലിനു പകരം മലയാളി വേരുള്ള ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
Source link